സഹായം Reading Problems? Click here


ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
< ജി. വി. എച്ച്. എസ്.എസ്. വേങ്ങര
15:10, 3 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
19013 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
സ്കൂൾ കോഡ് 19013
യൂണിറ്റ് നമ്പർ LK/2018/19013
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 32
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപജില്ല വേങ്ങര
ലീഡർ രോഹിത് വിജയ്
ഡെപ്യൂട്ടി ലീഡർ നീതു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മുഹമ്മദ് അസ്‌ലം കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ലീന കെ പി
03/ 02/ 2020 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2020

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ജി വി എച്ച് എസ് എസിൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 32 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ സന്തോഷ് മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ ഹേമരാജൻ മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മുഹമ്മദ് അസ്‍ലം. കൈറ്റ് മിസ്ട്രസ് ലീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി.

കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ


GVHSS Vengara - Little Kites -