ജി. യു. പി. എസ്. തിരുവണ്ണൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതിദിനം

  പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.  ഗൂഗിൾ മീറ്റ് വഴി പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പ്രദീപ് കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ സി വി ഗിരീഷ് ആശംസകളർപ്പിച്ചു. ഗായകരായ വർഷ വിക്രം, സത്യൻ തിക്കോടി എന്നിവർ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളെ തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി  എൽ പി തലത്തിൽ മരത്തൈകൾ വച്ചുപിടിപ്പിക്കൽ, പൂച്ചെടികൾ വച്ചുപിടിപ്പിക്കൽ,പരിസരശുചീകരണം, മുൻവർഷങ്ങളിൽ നട്ട ചെടികൾ, വൃക്ഷത്തൈകൾ പരിപാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പരിസ്ഥിതി ഗാനാലാപനം, പതിപ്പ് നിർമ്മാണം മത്സരങ്ങൾ നടത്തി. യുപി തലത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ പരിസരശുചീകരണം വംശനാശഭീഷണി നേരിടുന്ന ജീവികളെ കുറിച്ച് കുറിപ്പ്, ക്വിസ് മത്സരം, 'പരിസ്ഥിതി സംരക്ഷണം എന്തിന് ' എന്ന ഈ വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരവും നടത്തി.

26.6 2021

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ ഗാനം എന്നീ പ്രവർത്തനങ്ങൾ  നടത്തി.

11.07.2021

ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യാ ദിനത്തിൽ വിനോദ് മുചുകുന്ന് ഗൂഗിൾ മീറ്റ് വഴി പ്രഭാഷണം നടത്തി.പോസ്റ്റർ നിർമ്മാണം എൽപി യുപി വിഭാഗങ്ങൾക്കായി പ്രസംഗവും നടത്തി.

6.8.21/9.8.21

ഹിരോഷിമ- നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോകൊക്ക് നിർമ്മാണം, ദീപം തെളിയിക്കൽ, " യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ "ഈ വിഷയത്തെ കുറിച്ച് പ്രസംഗം ക്ലാസ് തലത്തിൽ നടത്തി.

നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചിത്രങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ നിർമാണം ,കൊളാഷ് നിർമ്മാണവും   നടത്തി.

15.3.2021

സ്വാതന്ത്ര്യദിനം

സ്വാതന്ത്രദിനത്തിൽ എച്ച് എം ഇൻചാർജ് മണി പ്രസാദ് മാസ്റ്റർ വിദ്യാലയത്തിൽ പതാക ഉയർത്തി. പിടിഎ അംഗങ്ങളും എം പിടിഎ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. സ്വാതന്ത്ര്യ ദിന പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ ആർ സുരേഷ് ബാബു സ്വാഗതം പറഞ്ഞു എച്ച് എം ഇൻച്ചാർജ് ശ്രീ മണി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അഭിഭാഷകനും എഴുത്തുകാരനുമായ ശ്രീ ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രദീപ് കെ പി, ഹാരിസ് പി ടി, എസ് എം സി ചെയർമാൻ, ഫെബിന എം പി ടി എ, സുനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു എസ് ആർ ജി കൺവീനർ ശാന്തി ടീച്ചർ നന്ദി പറഞ്ഞു തുടർന്ന് ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ കലാപരിപാടികൾ നടന്നു.

ക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രരചന,ഗാന്ധി ക്വിസ്,ഗാന്ധി വേഷപകർച്ച,പ്രസംഗ മത്സരം, ഗാന്ധി പാട്ട്,ശുചീകരണം, ഗാന്ധി ക്വിസ് എന്നീ പ്രവർത്തനങ്ങൾ എൽപി യുപി ക്ലാസുകളിലായി നടത്തി.

സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങൾ 2022

നമ്മുടെ ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ബോധവൽക്കരിക്കുകയും   സാമൂഹ്യ ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം അറിവും ധാരണയും വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷവും സാമൂഹിക ശാസ്ത്ര ക്ലബ് ആരംഭിച്ചത്.

വിദ്യാർത്ഥികളുടെ സർഗ്ഗത്മകഥയും പ്രസക്തിയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിവിധ തരം എക്സിബിഷനുകളും പ്രൊജക്ടുകളും നടത്തുകയുണ്ടായി.

കുട്ടികളിലെ സാമൂഹിക ഉത്തരവാദിത്തങ്ങൾ ഉണർത്താനും ഉയർത്താനും സാമൂഹിക ശാസ്ത്ര ക്ലബ്‌ വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ പങ്ക് ഉറപ്പ് വരുത്തി.


ജൂലൈ 20 ന് ചന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികളുടെ സ്പെഷ്യൽ സ്കിറ്റ് അസംബ്ലിയിൽ നടത്തി ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ അവബോധരാക്കി. ചന്ദ്ര ദിനത്തിന്റെ ചാർട്ട്  നിർമാണവും പ്രദർശനവും നടത്തി.


ഓഗസ്റ്റ് 10 ന് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധ വിരുദ്ധ സന്ദേശം നൽകുന്ന കൊളാഷ്  നിർമാണ മത്സരം, സഡാക്കൊ കൊക്ക് നിർമാണം എന്നിവ നടത്തി. യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങിയ ബാഡ്ജ് ധരിച്ചും  പ്ലകാർഡ് ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും കുട്ടികൾ സ്കൂൾ പരിസരങ്ങളിൽ റാലി നടത്തി.


ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായി 3 ദിവസങ്ങളിലായി ആഘോഷിച്ചു. ദേശഭക്തിഗാന മത്സരം, ദേശീയഗാന മത്സരം, വിവിധ ഭാഷകളിലായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരം, എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനത്തിൽ പ്രാധനാദ്യപികയുടെ പതാക ഉയർത്തലിലൂടെ  അന്നേ ദിവസത്തെ പരിപാടികൾക് തുടക്കം കുറിച്ചു. മുഖ്യതിഥിയുടെ പ്രസംഗവും അധ്യാപകരുടെ പ്രസംഗങ്ങളും  കുട്ടികളിൽ സ്വാതന്ത്ര്യ സമര നായകരെ  സ്മരിക്കാൻ സാധിച്ചു. കുട്ടികളുടെ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു.  KG കുട്ടികളുടെ വേഷപകർച്ച സദസ്സിനെ ആവേശഭരിതരാക്കി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ  പരിപാടികളുടെ സമ്മാനങ്ങളും നൽകി.സാമൂഹ്യ ശാസ്ത്ര മേളയിലും കുട്ടികളുടെ സർഗ്ഗത്മകവും  ക്രിയാത്മകവുമായ കഴിവുകൾ പ്രകടിപ്പിച്ചു ഓവറോൾ ട്രോഫി നേടാൻ സാധിച്ചു.

U. P. വിഭാഗത്തിൽ മുഹമ്മദ്‌ ആതിശ് ഇൻഹാമുൽ ഹഖ് എന്നിവർ സ്റ്റിൽ മോഡൽ ഇനത്തിൽ മത്സരിച് B ഗ്രേഡ് നേടി.. LP വിഭാഗത്തിൽ സ്റ്റിൽ മോഡൽ മത്സരത്തിൽ ആയിഷ ഗിന അൻവിത എന്നിവർ A ഗ്രേഡ് നേടി. പ്രസംഗ മത്സരത്തിൽ റിതിക ഘോഷ് ഒന്നാം സമ്മാനം കരസ്തമാക്കി.