സഹായം Reading Problems? Click here


ജി. എച്ച് എസ് മുക്കുടം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ജി. എച്ച് എസ് മുക്കുടം
12:51, 30 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmukkudam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search

ഗണിത ശാസ്ത്ര ക്ലബ്ബ്

ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് പൊതുവെ ബുദ്ധിമട്ടേറിയ ഒരു ശാസ്ത്രവിഷയമാണ് ഗണിതശാസ്ത്രം. ഇതിന് പരിഹാരമെന്നോണം കളികളിലൂടെയും തമാശകളിലൂടെയും ദൈനംദിന ജീവിതത്തിലെ ക്രയവിക്രയങ്ങളുടെ സഹായത്തോടെയും പാഠപുസ്തകങ്ങളിലെ ഗണിതാശയങ്ങളും അതിനപ്പുറമുള്ള ഗണിതാശയങ്ങളും മാതൃഭാഷ പഠിക്കുന്ന ലാഘവത്തോടെ കുട്ടികളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി ജിനുമോൾ ടീച്ചറുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ്ബ് ഭംഗിയായി പ്രവർത്തിച്ചുവരുന്നു. ശ്രീനിവാസ രാമാനുജൻ എന്ന ഗണിതശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ മാസത്തിൽ രണ്ട് തവണയെങ്കിലും ക്ലബ്ബ് അംഗങ്ങൾ ഒരുമിക്കുകയും കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ചതുഷക്രിയകൾ ചെയ്യാനുള്ള ശേഷി എല്ലാ കുട്ടികളും ആർജ്ജിക്കണമെന്ന ലക്ഷ്യത്തോടെ ഇതിലെ അംഗങ്ങൾ തങ്ങളുടെ വിശ്രമവേളകൾ പ്രിയ കുട്ടുകാർക്കായി മാറ്റിവയ്ക്കുന്നു. സബ്-ജില്ലാ ഗണിതശാസ്ത്ര മേളകളിൽ ഞങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മറ്റ് ക്ലബ്ബുകളുടെ സഹകരണത്തോടെ പതാകനിർമ്മാണ മത്സരം നടത്തുകയുണ്ടായി.