ജി. എച്ച്. എസ്. എസ്. മടിക്കൈ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് പി സി യങ്ങ് ലീഡേർസ് കോൺക്ലേവ്(04/02/2024)

2024 ഫെബ്രുവരി 4 മുതൽ 11വരെ തിരവനന്തപുരം SAP(Special Armed Police)ക്യാമ്പിൽ വച്ച് നടക്കുന്ന സംസ്ഥാന ക്യാമ്പിലേക്ക് (യങ്ങ് ലീഡേർസ് കോൺക്ലേവ്) സ്കൂളിനെ പ്രതിനിധീകരിച്ച് ഒൻപതാം ക്ലാസ്സിലെ ദർശന കെ പങ്കെടുക്കും

എസ് പി സി പാസ്സിങ്ങ് ഔട്ട്(29/01/2024)

രണ്ടുവർഷത്തെ പരിശീലനംപൂർത്തിയാക്കിയ ഹൊസ്ദുർഗ്,രാംനഗർ,മടിക്കൈഎന്നീ സ്കൂളുകളിലെഎസ് പി സി വിദ്യാർത്ഥികളുടെസംയുക്തപാസിംഗ് ഔട്ട് പരേഡ്കാഞ്ഞങ്ങാട് നടന്നു.132 വിദ്യാർത്ഥികൾ പങ്കെടുത്ത് ഹോസ്ദുർഗ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ ജില്ലാ പോലീസ് മേധാവി ശ്രീ പി.ബിജോയ് ഐ പി എസ് വിദ്യാർഥികളുടെ സല്യൂട്ട് സ്വീകരിച്ചു.രണ്ടുവർഷത്തെ പരിശീലനത്തിലൂടെ പൗര ബോധം ഉള്ളവരായി മാറുന്നതിനുംഅതിലൂടെ വ്യക്തിപരമായും സമൂഹത്തിനും ഗുണകരമാകാൻ കഴിയണമെന്നുംസത്യത്തിന്റെയും നീതിയുടെയും പ്രതീകമായ കാക്കിവസ്ത്രത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ ഓരോരുത്തർക്കും സാധിക്കണമെന്നും ജില്ല പോലീസ് മേധാവി പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ കെ വി സുജാത,കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ പി ഷൈൻ, എസ് ഐ കെ.സതീഷ്, ഡി ഇ ഒ.ബാലാ ദേവി കെ. എ. എസ്.,എ ഇ ഒ. പി ഗംഗാധരൻ,ഹൊസ്ദുർഗ് സ്കൂൾ പ്രിൻസിപ്പൽ ഡോ: എ. വി. സുരേഷ് ബാബു,ഹെഡ്മാസ്റ്റർ എസ്. പി.കേശവൻ,മടിക്കൈ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷ്,രാംനഗർ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി.അശോകൻഎന്നിവർ സന്നിഹിതരായിരുന്നു. എസ് പി സി എ ഡി എൻ ഒ. ശ്രീ ടി തമ്പാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ,എസ്പിസി ചാർജുള്ള അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

പ്രമേഹദിനം(2023 നവംമ്പർ 14)

മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം , ജി എച്ച് എസ് എസ് മടിക്കൈ എസ് പി സി യൂണിറ്റുമായി ചേർന്ന് പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ടി രാജൻ ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി വി ശ്രുതി ഫ്ലാഗ് ഓഫ് ചെയ്തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം ചന്ദ്രൻ, ടി കെ പ്രമോദ്, കെ ബി നിഷ, വിവേക്, ടി പുഷ്പജ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനം(2023 ജൂൺ 5)

SPC യു‍ടെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് "മധുരവനം പദ്ധതിക്ക് തുടക്കമായി " വാർഡ് മെമ്പർ ശ്രീ എൻ ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു . ഹെഡ് മാസ്റ്റർ ശ്രീ രാമചന്ദ്രൻ , കൃഷി അസിസ്റ്റന്റ് ശ്രീമതി സജിത , കുട്ടികൾ ടീച്ചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 1.30 ന് ക്വിസ്സ് മത്സരം , പോസ്റ്റർ പ്രദർശനം എന്നിവ നടന്നു

അവധിക്കാല ക്യാമ്പ്

ഗവ: ഹയർ സെക്കന്ററി സ്കൂൾ സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 02/05/23 മുതൽ 05/05/23 വരെ നടക്കുന്ന അവധിക്കാല ക്യാമ്പിന് തുടക്കമായി. ഹോസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടർ ശ്രീ രാജീവ് പതാക ഉയർത്തി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി എസ് പ്രീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ശ്രി ടി. രാജൻ അധ്യക്ഷനായിരുന്നു. സബ് ഇൻസ്പെക്ടർ ശ്രീ രാജീവ് ക്യാമ്പ് സന്ദേശം നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രി പ്രസന്നൻ , പ്രിൻസിപ്പാൾ ശ്രീ വിനോദ് കുമാർ , സീനിയർ അധ്യാപിക ശ്രീമതി രേണുക ടീച്ചർ, മുൻ CPO ശ്രിമതി സുശീല ടീച്ചർ, DI ശ്രീ വിനോദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . SMC ചെയർമാൻ ശ്രീ വിനോദ് കുമാർ , പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ നാരായണൺ, DI ശ്രിമതി ധന്യ ,സ്റ്റാഫ് സെക്രട്ടറി ശ്രീ കെ.വി രാജൻ മുൻ CPO ശ്രീ .ഗ്ലാൻസി അലക്സ് , രക്ഷിതാക്കൾ , ടീചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു., ചടങ്ങിൽ വച്ച് 2020 - 22 SPC ബാച്ചിന്റെ യും 2023 SSLC ബാച്ചിന്റെയും ഉപഹാരം കുട്ടികളുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി എസ് പ്രീത മുൻ CPO ശ്രി ഗ്ലാൻസി അലക്സ് മാഷിന് സമർപ്പിച്ചു . സീനിയർ കേഡറ്റ് അരുൺ വരച്ച സുശീല ടീച്ചറിന്റെ ചിത്രം സബ് ഇൻസ്പെക്ടർ ശ്രീ രാജീവ് ടീച്ചറിന് സമർപ്പിച്ചു. CPO പ്രമോദ് മാസ്റ്റർ നന്ദി പറഞ്ഞു.