ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019

{{Infobox littlekites |സ്കൂൾ കോഡ്=29010 |അധ്യയനവർഷം= 2018-19 |യൂണിറ്റ് നമ്പർ= LK2018/29010 |അംഗങ്ങളുടെ എണ്ണം= 17 |വിദ്യാഭ്യാസ ജില്ല= തൊടുപുഴ |റവന്യൂ ജില്ല= ഇടുക്കി |ഉപജില്ല= അറക്കുളം |ലീഡർ= അദ്വൈത് പി ബി |ഡെപ്യൂട്ടി ലീഡർ= ടോണിയ രാജു |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= കൊച്ചുറാണി ജോയി |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ഉഷാകുമാരി കെ പി |ചിത്രം=

പാഠം ഒന്ന് എല്ലാരും പാടത്തേയ്ക്ക്

സുരക്ഷിത ശബ്ദ മേഖല കാമ്പസ് പദ്ധതി

ഏകദിന ക്യാംപ്

ഐ .ടി മേള

ഉച്ച ഭക്ഷണത്തോടൊപ്പം പാട്ടും പദ്ധതി

എന്റെ അമ്മ സ്മാർട്ട് അമ്മ പരിശീലനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മക്കളെപഠിപ്പിക്കുവാൻ അമ്മമാർക്കുള്ള പരിശീലനം നടന്നു . എന്റെ അമ്മ സ്മാർട്ട് അമ്മ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കുവാൻ അമ്മമാർക്കുള്ള പരിശീലനം നടന്നു . പി ടി എ പ്രസിഡന്റ് വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് കൊച്ചുറാണി ജോയി ക്ള്സിന് നേതൃത്വം നൽകി. പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻചെയ്ത് ഉപയോഗിക്കുന്ന വിധം, ഹൈടെക് ക്ലാസ് റൂം പഠനരീതി, സമഗ്ര വിദ്യാഭ്യാസ വിഭവപോർട്ടൽ, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി. അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വീഡിയോ കോൺഫറൻസിംഗ് വഴി കേരള ഇൻഫ്രാസ്ട്രക്ചർ ഫോർ എഡ്യുക്കേഷന്റെ പരിശീലനം ലഭിച്ചിരുന്നു . മൊബൈൽഫോൺ ഇൻറർനെറ്റ് ഉപയോഗം സമൂഹത്തിൽ വ്യാപകമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ രീതി. വീടുകളിലെ സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടി പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. പി. ടി. എ വൈസ് പ്രസിഡന്റ് ലിസി പ്രമോദ്, MPTA പ്രസിഡന്റ് സുനില ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ ലിൻഡ ജോസ് , കെ കെ ഷൈലജ എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ടോണിയ രാജു സ്വാഗതവും ഡപ്യൂട്ടി ലീഡർ അദ്വൈത് പി. വി നന്ദിയും രേഖപ്പെടുത്തി.

ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവട് പദ്ധതി

    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  പഠനത്തിനു പ്രയാസം  അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യക സഹായം നൽകി മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രത്യക പഠനപദ്ധതി  ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവടിന്റെ   ജില്ലാതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.കെ മിനി  മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ഡയറ്റ് പ്രിൻസിപ്പാൾ കെ എം സോമരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ ചന്ദ്രശേഖരപിള്ള അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി രാജു,ബ്ളോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ  പ്രിൻസിപ്പൾ എസ് ഡി ഷീജ ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ കെ,പി ടി എ പ്രസിഡന്റ് വി സി  ബൈജു എന്നിവർ പ്രസംഗിച്ചു.

കേരളപ്പിറവി