ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്/അക്ഷരവൃക്ഷം/വിശ്വദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശ്വദർശനം - <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശ്വദർശനം -

കൊന്ന പൂത്തുലയേണ്ടുന്ന
                                കാലം!
കൊറോണ പൂത്തുലഞ്ഞ
                                കാലം !!


അമ്മേ, നാളത്തെ
                        വിഷുക്കണി
ഒരുക്കങ്ങളൊന്നും കാണു-
                    ന്നില്ലല്ലോ?

മകളേ, ലോകം രോഗ-
                മുക്തമാവുന്നത്
നമുക്ക് കണികണ്ടുണരാം.

അമ്മേ, വിഷുക്കൈനീട്ട -
                    ത്തിനായ്
എന്തുണ്ട് കരുതിവച്ചിരി-
                           ക്കുന്നു?

മകളേ, നന്മ നിറഞ്ഞ മന-
 സ്സിന്റെ പ്രാർഥനയാവട്ടെ
ഇത്തവണത്തെ വിഷു -
                ക്കൈനീട്ടം.

അമ്മേ, നമുക്ക് ഇത്തവണ
                          പൂത്തിരി
തെളിയിക്കാൻ കഴിയില്ലേ?

മകളേ, ശുഭാപ്തി വിശ്വാ-
                      സത്തിന്റെ
പൂത്തിരി എങ്ങും തെളി-
             യു ന്നത് കാണൂ.

അമ്മേ, ഈ വിഷുവിന്
                  പടക്കത്തിൻ
ശബ്ദമൊന്നും ഉയരന്നി-
                     ല്ലല്ലോ?

മകളേ, ഒരുമയുടെ
         ഒറ്റക്കെട്ടിന്റെ പടക്കം
എങ്ങും മുങ്ങുന്നത്
                    കേൾക്കൂ.


ലോകാ സമസ്താ
         ത്തിനോ ഭവന്തു.
ഓം .. ശാന്തി.. ശാന്തി..
                         ശാന്തി .
 

പാർവ്വതി.എം.
നാലാം ക്ലാസ് ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത