ജി.‍ഡി.എം.എൽ.പി.എസ് വലപ്പാട്/അക്ഷരവൃക്ഷം/എന്റെ ഒരു മാസത്തെ അവധിക്കാല അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഒരു മാസത്തെ അവധിക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഒരു മാസത്തെ അവധിക്കാല അനുഭവം

ഇന്ന് ഏപ്രിൽ 10 ദുഃഖവെള്ളി. ലോകം മുഴുവൻ ഓർക്കുന്ന ദിവസം. കൂട്ടപ്രാർത്ഥനയില്ല, ആൾക്കൂട്ടമില്ല. എന്തിന്, ഒരു മെഴുകുതിരി വാങ്ങാൻ പോലും ആളില്ല എന്ന് ടിവിയിൽ ഞാൻ കണ്ടു. മാർച്ച് 10 ന് പെട്ടെന്ന് ടീച്ചർ പറഞ്ഞു "ഇന്ന് നമ്മുടെ സ്ക്കൂൾ അടയ്ക്കും. കൊറോണ എന്ന മഹാമാരിയെ തടയാൻ". ആദ്യം സന്തോഷം തോന്നി. പരീക്ഷയില്ല, സുഖമായി കളിക്കാം. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ബോറഡിയായി. അകത്തിരുന്നുള്ള കളികൾ മാത്രം. അമ്മയുടെ കട അടച്ചു. അച്ഛനും ജോലിക്കു പോകുന്നില്ല. പുതിയ വീടിന്റെ പണി നിർത്തിവെച്ചു. എന്തെന്നറിയാത്ത ഒരു വിഷമം. കൂട്ടുകാരെ കാണണം. സ്ക്കൂൾ വേഗം തുറന്നാൽ മതിയായിരുന്നു. സ്ക്കൂളിലാണെങ്കിൽ ഡാൻസും കളികളും ഉച്ചഭക്ഷണവും പാലും മുട്ടയും......അതൊക്കെ വളരെ സന്തോഷമായിരുന്നു. ഇപ്പോൾ ഒന്നും ഇല്ല. ഞങ്ങളുടെ പ്രധാന അധ്യാപിക ഷീലടീച്ചറും ഞങ്ങളുടെ ക്‌ളാസ്സ്‌ ടീച്ചർ മോളിടീച്ചറും രണ്ടാം ക്‌ളാസ്സിലെ സുധടീച്ചറും സ്കൂളിൽ നിന്ന് പിരിഞ്ഞുപോയികാണും. ഇനി എന്നാണാവോ ടീച്ചർമാരെ കാണാൻകഴിയുക. ഈ കൊറോണ ഒന്നുമാറികിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം. കഥാപുസ്തകങ്ങൾ വായിച്ചും ചിത്രം വരച്ചും ഞാനും എന്റെ ചേച്ചിയും സമയം കളയുന്നു.

ശ്രിയ ഇ എം
3 A ജി.ഡി.എം.എൽ.പി.എസ് വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം