ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 8 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('വിദ്യാര്‍ത്ഥികളില്‍ അഭിലഷണീയമായ ഭാഷാ-സാഹിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാര്‍ത്ഥികളില്‍ അഭിലഷണീയമായ ഭാഷാ-സാഹിത്യ-സാംസ്കാരിക പ്രവണതകള്‍ വളര്‍ത്തുന്നതിനായി ഈ വര്‍ഷവും വിദ്യാരംഗം കലാ- സാഹിത്യ വേദി പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പരിസ്ഥിതി ദിനത്തില്‍ കഥ, കവിത, ലേഖനം, എന്നിവയുടെ ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കുയും പരിസ്ഥിതി പതിപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

        വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സാഹിത്യ വേദി ഒരുക്കിയത്. 'വായനാവസന്തം' എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി പുസ്തകോത്സവവും സാഹിത്യസംവാദവും നടന്നു. ജൂ​ണ്‍ 14 ന് പുസ്തകോത്സവവും പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോഗോസ് ബുക്സ് ആണ് പുസ്തകോത്സവം ഒരുക്കിയത്. അന്നേദിവസം പ്രശസ്തകഥാകൃത്ത് ഫാസില്‍ പങ്കെടുത്ത 'കഥയുടെ പിന്നാമ്പുറങ്ങള്‍' എന്ന സാഹിത്യ ചര്‍ച്ച നടന്നു. 
        ജൂണ്‍ 15 ന് ബാലസാഹിത്യം 'പുതിയ സമീപനങ്ങള്‍' എന്ന വിഷയം അവതരിപ്പിച്ചത് പ്രശസ്ത ബാലസാഹിത്യകാരനായ കെ. മനോഹരനാണ്. ഫോര്‍ലോര്‍ ഗവേഷകനായ എം. ശിവശങ്കരന്‍ ഇതില്‍ പങ്കെടുത്തിരുന്നു. 'കവിത, എഴുത്ത്, ആസ്വാദനം' എന്ന പരിപാടിയില്‍ കവികളായ പി. രാമന്‍, സൂര്യസാനു, രാജേഷ് നന്ദിയംകോട്, പ്രസീദ എന്നിവര്‍ സംസാരിച്ചു. 
             ജൂണ്‍ 16 ന് 'തിരക്കഥ-സംവിധാനം' എന്ന വിഷയം കൈകാര്യം ചെയ്തത് പ്രശസ്ത ചലചിത്ര സംവിധായകനായ സുദേവനാണ്. നാടകം - രംഗപാഠവും ഗ്രന്ഥപാഠവും എന്ന വിഷയത്തില്‍ ഡോ. തെ . എസ്. വാസുദേവന്‍ക്ലാസ് അവതരിപ്പിച്ചു. 

ജൂണ്‍ 19 വായനാദിനത്തില്‍ 'വിവിധതരം വായനകള്‍' അവതരിപ്പിച്ചത് പട്ടാമ്പി ഗവ : സംസ്കൃതകോളേജിലെ മലയാളം വകുപ്പ് അദ്ധ്യക്ഷനായ ഡോ. എച്ച്. കെ സന്തോ‍ഷ് ആണ്. 'പാട്ടും കവിതയും' എന്ന വിഷയത്തില്‍ പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണന്‍ കുട്ടികളുമായി സംവദിച്ചു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടിപ്പിച്ചു കൊണ്ടുള്ള പ്രശ്നോത്തരി, കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നിവയില്‍ മത്സരങ്ങള്‍ നടന്നു. ജൂലൈ 5 ബഷീര്‍ ദിനത്തില്‍ 'ബഷീര്‍ കഥാപാത്രങ്ങള്‍ വരകളിലൂടെ' എന്ന ചിത്ര രചനാ മത്സരം സംഘചിപ്പികുകയുണ്ടായി. കാവ്യാലാപന തത്പരരായവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് വ്യത്യസ്ത സന്ദര്‍ഭങ്ങളിലും ദിനാചരണവേളകളിലും കാവ്യാലാപന മാധുര്യം സൃഷ്ടിക്കുന്നു.