"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
{| class="wikitable"
{| class="wikitable"
|-
|-
| [[ചിത്രം:20002_115.jpg|200px|]] || [[ചിത്രം:20002_116.jpg|200px|]] || [[ചിത്രം:20002_117.jpg|200px|]] || [[ചിത്രം:20002_118.jpg|200px|]]
| [[ചിത്രം:20002_115.jpg|200px|]] || [[ചിത്രം:20002_116.jpg|200px|]] || [[ചിത്രം:20002_117.jpg|200px|]] || [[ചിത്രം:20002_118.jpg|200px|]] || [[ചിത്രം:20002_308.jpg|200px|]]
|-
|-
|}</center>
|}</center>

21:49, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


വിദ്യാരംഗം 2018


മാനിഷാദയെന്നോതൂ....

രാമായണം പഠനത്തിലൂടെ വില്ലു കുലക്കാനല്ല പകരം മാനി‍ഷാദയെന്നോതാനാണ് പഠിക്കേണ്ടത് എന്ന് വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എഴുത്തച്ചൻ അനുസ്മരണ പ്രഭാഷണത്തിൽ പ്രഭാഷകൻ ശ്രീ എം. വി. രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. രാമായണ വായനയെ കുറിച്ചും ഭാഷാപിതാവായി എഴുത്തച്ചൻ മാറിയതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കി. മലയാളത്തിന്റെ താളബോധം രൂപപ്പെടുന്നതിൽ എഴുത്തച്ഛൻ കൃതികൾക്കുള്ള പങ്കും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രഘുനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ചെയർ പേഴ്സൺ ശേബ മെഹ്താബ് സ്വാഗതവും, വിദ്യാരംഗം പ്രതിനിധി സാന്ദ്ര നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA, SMC പ്രതിനിധികളായ ഗിരീഷ്, സിദ്ദിഖ് എന്നിവർ സംബന്ധിച്ചു.
പുസ്തകോത്സവം
ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു



വായന ആസ്വാദനം എന്നിവ മെ‍‍‍‍ച്ചം
കുട്ടികളുടെ വായനക്കുറിപ്പുകളിൽ മികച്ചവ തെര‍‍‍‍‍‍‍‍‍ഞ്ഞടുത്ത് ഓരോന്നിനും കൂറ്റനാട് ‍‍‍ജനകീയ വായനശാല സമ്മാനം നൽകുന്നു.ഇതിന്റെ പരിപാടിയിൽ ജൂലായ് 5ന് വായനശാല സെക്രട്ടറി ശ്രീ ഐദ്രു മാസ്റ്റർ പുസ്തകോപഹാരങ്ങൾ നൽകിക്കൊണ്ട് മിക‍‍ച്ച വായനാക്കുറിപ്പുകൾ പതിപ്പുകളായി പ്രസിദ്ധീകരിക്കുന്നു.


ബഷീർ കൃതികളുടെ പ്രദർശനം
ക്ലാവർ റാണി



വൈജ്ഞാനികമേഖല
ജൂൺ 19 ന് വായനാദിനക്വിസ്, ബഷീർദിനക്വിസ് എന്നിവ ക്ലാസിൽ നടന്നു. പട്ടാമ്പി താലൂക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ നിദേവ് (10 E),അഞ്ജന (9L),അ‍ഷിത(10G)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുക്കും.എല്ലാ ആഴ്ചയിലും തുറക്കുന്നു എന്ന അന്വേഷണാത്മകമായ വഴി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.


കഥ, കവിത, ചിത്രരചന ക്യാമ്പ്

ക്യാമ്പിൽ നിന്ന് സൃഷ്ടിക്കപ്പെട്ട പതിപ്പ് മഴപ്പെരുമ

എഴ‍ുത്തച്ചൻ അനുസ്മരണം


വിദ്യാരംഗം 2017

വിദ്യാർത്ഥികളിൽ അഭിലഷണീയമായ ഭാഷാ-സാഹിത്യ-സാംസ്കാരിക പ്രവണതകൾ വളർത്തുന്നതിനായി ഈ വർഷവും വിദ്യാരംഗം കലാ- സാഹിത്യ വേദി പ്രവർത്തനങ്ങൾ തുടരുന്നു. പരിസ്ഥിതി ദിനത്തിൽ കഥ, കവിത, ലേഖനം, എന്നിവയുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുയും പരിസ്ഥിതി പതിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സാഹിത്യ വേദി ഒരുക്കിയത്. 'വായനാവസന്തം' എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി പുസ്തകോത്സവവും സാഹിത്യസംവാദവും നടന്നു. ജൂ​ൺ 14 ന് പുസ്തകോത്സവവും പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോഗോസ് ബുക്സ് ആണ് പുസ്തകോത്സവം ഒരുക്കിയത്. അന്നേദിവസം പ്രശസ്തകഥാകൃത്ത് ഫാസിൽ പങ്കെടുത്ത 'കഥയുടെ പിന്നാമ്പുറങ്ങൾ' എന്ന സാഹിത്യ ചർച്ച നടന്നു.
ജൂൺ 15 ന് ബാലസാഹിത്യം 'പുതിയ സമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചത് പ്രശസ്ത ബാലസാഹിത്യകാരനായ കെ. മനോഹരനാണ്. ഫോർലോർ ഗവേഷകനായ എം. ശിവശങ്കരൻ ഇതിൽ പങ്കെടുത്തിരുന്നു. 'കവിത, എഴുത്ത്, ആസ്വാദനം' എന്ന പരിപാടിയിൽ കവികളായ പി. രാമൻ, സൂര്യസാനു, രാജേഷ് നന്ദിയംകോട്, പ്രസീദ എന്നിവർ സംസാരിച്ചു.
ജൂൺ 16 ന് 'തിരക്കഥ-സംവിധാനം' എന്ന വിഷയം കൈകാര്യം ചെയ്തത് പ്രശസ്ത ചലചിത്ര സംവിധായകനായ സുദേവനാണ്. നാടകം - രംഗപാഠവും ഗ്രന്ഥപാഠവും എന്ന വിഷയത്തിൽ ഡോ. തെ . എസ്. വാസുദേവൻക്ലാസ് അവതരിപ്പിച്ചു.
ജൂൺ 19 വായനാദിനത്തിൽ 'വിവിധതരം വായനകൾ' അവതരിപ്പിച്ചത് പട്ടാമ്പി ഗവ : സംസ്കൃതകോളേജിലെ മലയാളം വകുപ്പ് അദ്ധ്യക്ഷനായ ഡോ. എച്ച്. കെ സന്തോ‍ഷ് ആണ്. 'പാട്ടും കവിതയും' എന്ന വിഷയത്തിൽ പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ കുട്ടികളുമായി സംവദിച്ചു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളെയും പങ്കെടിപ്പിച്ചു കൊണ്ടുള്ള പ്രശ്നോത്തരി, കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടന്നു. ജൂലൈ 5 ബഷീർ ദിനത്തിൽ 'ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ' എന്ന ചിത്ര രചനാ മത്സരം സംഘചിപ്പികുകയുണ്ടായി. കാവ്യാലാപന തത്പരരായവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് വ്യത്യസ്ത സന്ദർഭങ്ങളിലും ദിനാചരണവേളകളിലും കാവ്യാലാപന മാധുര്യം സൃഷ്ടിക്കുന്നു.