"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം=  106
| അദ്ധ്യാപകരുടെ എണ്ണം=  106
| പ്രിന്‍സിപ്പല്‍=  എം.വി രാജന്‍
| പ്രിന്‍സിപ്പല്‍=  എം.വി രാജന്‍
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=  സിദ്ധിക്ക് എ
| പി.ടി.ഏ. പ്രസിഡണ്ട്=  സിദ്ധിക്ക് എ
| സ്കൂള്‍ ചിത്രം= 20002_school.jpg ‎|  
| സ്കൂള്‍ ചിത്രം= 20002_school.jpg ‎|  

14:23, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
വിലാസം
പാലക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒററപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-07-2017RAJEEV




ചരിത്രം

‍ അപ്പര്‍ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കര്‍ സ്ഥലം സര്‍വ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയില്‍ മനക്കല്‍ പശുപതി നമ്പൂതിരി, കൊട്ടാരത്തില്‍ മങ്ങാട്ട് രാവുണ്ണി നായര്‍ എന്നീ വ്യക്തികളാണ് സൗജന്യമായി നല്‍കിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തില്‍ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിര്‍മ്മിച്ചു നല്‍കിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂള്‍ നിലവില്‍ വന്നത്. സര്‍വ്വശ്രീ. കെ.പി.പത്മനാഭന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ്. 1964 മാര്‍ച്ചില്‍ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂര്‍ണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി. & ആനിമേഷന്‍ ക്ലബ്ബ്.
  • സയന്‍സ് ക്ലബ്ബ്.
  • ഗണിത ശാസ്ത്ര ക്ലബ്ബ്.
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന).
  • ഹെല്‍ത്ത് ക്ലബ്ബ്.
  • തിത്തേരി നാടന്‍പാട്ടുസംഘം.
  • കളിക്കൂട്ടം നാടകസംഘം.
  • കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി.
  • വര്‍ണ്ണലോകം ആര്‍ട്സ് ക്ലബ്ബ്.
  • സ്പോര്‍ട്സ് ക്ലബ്ബ്.
  • പ്രവൃത്തി പരിചയ ക്ലബ്ബ്.

മാനേജ്മെന്റ്

to be added

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1 എം കൃഷ്ണകുമാര്‍
2 സുശീല കെ
3 നാരായണന്‍ മാസ്റ്റര്‍

to be added

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഫിലിം ഡയറക്ടര്‍ മേജര്‍ രവി
  • ഫിലിം ഡയറക്ടര്‍ എം.എ വേണു
  • പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടര്‍ എസ്.പി രാജന്‍

വഴികാട്ടി