ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണം വരവായ്… ആഘോഷങ്ങളും ചക്കുപള്ളം :സമൃദ്ധിയു‌ടെ വരവറിയിച്ച് ഒാണം വന്നത്തോടെഗവണ്‍മെന്റ് ട്രൈബല്‍ ഹൈ സ്കുൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേല്‍ക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആര്‍പ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി,റൊട്ടികടി, മെഴുകുതിരി കത്തിച്ച് ഒാട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങളില്‍ വളരെയധികം കുട്ടികള്‍ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകള്‍ നേര്‍ന്നു.അതിഥികളായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മകൃഷ്ണന്‍കുട്ടിയും മെമ്പര്‍ ലൗലിയീശോയും എത്തിയിരുന്നു .കുട്ടികളുടെ മാതാപിതാക്കളും ഉണ്ടായിരുന്നു.പീന്നിട് എല്ലാവര്‍ക്കും മധുരമേറുന്ന പായസവും സദ്യയും വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്‌കുളിലെ കുട്ടികള്‍ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പത്ത് ദിവസത്തെ ഓണാവധി ആഘോഷിക്കാനായി സന്തോഷമായി കുട്ടികള്‍ വീട്ടിലേക്കു മടങ്ങി.

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .