ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/നന്മയുള്ള കുഞ്ഞുമനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മയുള്ള കുഞ്ഞുമനസ്സ് | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുള്ള കുഞ്ഞുമനസ്സ്


നന്ദനയുടെ വീടിന് അടുത്തുള്ള തോട്ടത്തിൽ നിറയെ തെങ്ങും കവുങ്ങും ഫല വൃക്ഷങ്ങളും തണൽ മരങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്.പറമ്പിന്റെ നടുക്ക് ഒരു ചെറിയ കുളവും ഉണ്ട്. കിളികളുടെ പാട്ടും അണ്ണാറ കണ്ണന്റെ കുസൃതിയും അവൾ ആസ്വദിക്കാറുണ്ട്. ഒരു ദിവസം ഒരു മരം വെട്ടുകാരൻ അവളുടെ വീട്ടിൽ വന്നു പറമ്പിലെ മരങ്ങൾ എല്ലാം നോക്കി വിലയും പറഞ്ഞു പോയി. അവൾ അച്ഛനോട് ചോദിച്ചു, അച്ഛാ.... എന്തിനാ അയാൾ മരങ്ങൾ നോക്കി പോയത്?. മോളെ അത് നന്നുടെ പറമ്പിലെ മരങ്ങൾ എല്ലാം മുറിച്ചു മാറ്റി ആ കുളവും മണ്ണിട്ട് നികത്തി അവിടെ നമുക്ക് മനോഹരമായ ഒരു വലിയ വീട് ഉണ്ടാക്കണം. അതിന് വേണ്ടിയാ അയാളെ അച്ഛൻ വിളിച്ചു വരുത്തിയത്. അച്ഛൻ പറഞ്ഞത് കേട്ട് നന്ദനയുടെ കുഞ്ഞ് മനസ്സ് വേദനിച്ചു. അവൾ അച്ഛനോട് പറഞ്ഞു അച്ഛാ... മരങ്ങൾ എല്ലാം വെട്ടിമുറിക്കരുത് മരങ്ങൾ നമുക്ക് തണൽ തരും ധരാളം ഫലങ്ങൾ തരും. മരങ്ങൾ മുറിക്കുന്നത് മണ്ണൊലിപ്പിന് കാരണമാകും വരൾച്ച ഉണ്ടാകും കൂടാതെ കുളം മണ്ണിട്ട് നികത്തരുത് അത് സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അച്ഛാ ഇത് പരിസരപഠനം പഠിപ്പിക്കുന്ന ടീച്ചർ പറഞ്ഞു തന്നതാണ്. നന്ദനയുടെ വാക്കുകൾ കേട്ട അവളുടെ അച്ഛന് കുറ്റബോധം തോന്നി. മോളു പറഞ്ഞതാണ് ശരി അച്ഛൻ മരം മുറിക്കുന്നില്ല നമുക്ക് ഈ വീട് തന്നെ മതി മോൾക് സന്തോഷം ആയില്ലേ... എനിക്ക് സന്തോഷം ആയി അച്ഛാ...

സൃതലക്ഷ്മി. ഇ. കെ
3 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ