ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/കാത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തുനിൽപ്പ് | color= 2 }} <p><br> ഫോൺ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തുനിൽപ്പ്


ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാനെണീറ്റത്. ഓടിച്ചെന്ന് ഫോൺ എടുത്തു. ഗൾഫിൽ നിന്ന് ഉപ്പയായിരുന്നു. വിദേശത്തെല്ലാം കൊറോണയാണെന്നും വളരെയധികം പേടിക്കേണ്ട രോഗമാണെന്നതുമൊക്കെ ഉപ്പ എന്നോടു പറഞ്ഞു. അപ്പോഴാണ് ആ മഹാവ്യാധിയെ ക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്.' അന്നു മുതൽ എനിക്ക് എന്റെ ഉപ്പയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.. നമ്മുടെ നാടിനേക്കാൾ ദുരിതത്തിലാണ് ഗൾഫ് നാടുകൾ എന്നും, ഉപ്പാക്ക് ഭക്ഷണത്തിനൊക്കെ ബുദ്ധിമുട്ടാണ് എന്നും അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാറുള്ളൂ അതും മാസ്ക് ധരിച്ച് മാത്രം - ഈ കാര്യങ്ങളൊക്കെ എന്നെ സങ്കടപ്പെടുത്തി. ഉപ്പ ഈ മാസം വീട്ടിൽ വരാമെന്ന് പറഞ്ഞതായിരുന്നു .ഞങ്ങൾ ഉപ്പയുടെ വരവും കാത്തിരിക്കുകയായിരുന്നു. ആ സമയമാണ് കൊറോണ പടരുന്നതും വിമാനങ്ങളെല്ലാം റദ്ദാക്കുന്നതും., എനിക്ക് സങ്കടമായി. "കൊറോണ രോഗം വേഗം മാറിയാൽ മതിയായിരുന്നു." എപ്പോഴാ ണ് എന്റെ ഉപ്പ വരിക?" .

ഹുമൈദതു സ്സആദ. ഒ
6 ബി ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ