ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/പൊന്നമ്പിളി

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊന്നമ്പിളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊന്നമ്പിളി


അമ്പിളീ ... അമ്പിളീ ഓടി വാ നീ
അമ്പിളീ....അമ്പിളീ ചാരെ വാ നീ
ഒത്തു കളിച്ചീടാം ഒരുമിച്ചു കൂടീടാം
അമ്പിളീ...അമ്പിളീ ചാരെ വാ നീ
കൂരിരുളായിടും നേരമീ പൊൻപ്രഭ
ഞങ്ങളിൽ തന്നുള്ളൊരമ്പിളീ... നീ
ഏകനായ് അമ്പരന്ന് മുറ്റത്തു നിൽക്കുമ്പോൾ
നിത്യവുമെന്നെ നീ കാണാറുണ്ടോ?
രാവൊന്നിരുട്ടിയാൽ ഞാൻ നോക്കും മാനത്ത്
അമ്പിളി മാമൻ കടന്നു വന്നോ
ഒരുനാളിൽ എന്മുന്നിൽ വന്നു നീ
എന്നെയും നിൻകൂടെ മാനത്ത് കൊണ്ടുപോകൂ...
എൻ പ്രിയ അമ്പിളീ ... ഓടി വാ നീ
സുന്ദര അമ്പിളീ... ചാരെ വാ നീ...

 

നുവൈറ ഫാത്തിമ എം
4 ബി ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത