ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി യു പി എസ് പടിഞ്ഞാറ്റുമുറി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കക്കോടി പഞ്ചായത്തിലെ ഒരു ഗ്രാമമാണു പടിഞ്ഞാറ്റുമുറി.

കോഴിക്കോട് ബാലുശ്ശേരി സംസ്ഥാനപാതയിൽ നിന്നും മൂട്ടോളി - കുരുവട്ടൂർ റോ‍ഡിൽ രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്താണ് പടിഞ്ഞാറ്റുമുറി. ഈ ഗ്രാമം അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൾ ആണ് ചേളന്നൂർ പഞ്ചായത്തും കുരുവട്ടൂർ പഞ്ചായത്തും.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി യു പി എസ് പടിഞ്ഞാററുമുറി
    G U P S Padinjattumury
  • പോസ്റ്റോഫീസ് കിഴക്കുമുറി
  • അർബൻകോപ്പറേറ്റീവ് ബാങ്ക്
  • കൃഷിഭവൻ കക്കോടി
  • എം ഇ എസ് കോളേജ് ഒാഫ് ആർക്കിടെക്ചർ

ആരാധനാലയങ്ങൾ

  • ശാന്തിഗിരി ആശ്രമം
ശാന്തിഗിരി

കോഴിക്കോട് ജില്ലയിലെ പടിഞ്ഞാറ്റുംമുറി ഗ്രാമത്തിന് അടുത്ത് 13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്.

ജൈവ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറി ഫാം ആശ്രമത്തിൽ പ്രവർത്തിക്കുന്നു. മഞ്ഞൾ, പടവലം, കൂൺ കൃഷിയും ചെയ്യുന്നുണ്ട്.

ഈ ശാഖാ ആശ്രമത്തിൻ്റെ കീഴിൽ 'ശാന്തിഗിരി സുഖം തരും പുടവ' തയ്യൽ യൂണിറ്റിൻ്റെ ഒരു ഉൽപ്പാദന, വിൽപ്പന യൂണിറ്റും പ്രവർത്തിക്കുന്നു.

  • കാരമംഗലം വിഷ്ണു ക്ഷേത്രം
  • തടത്തിൽ ക്ഷേത്രം
  • പറമ്പിടി ക്ഷേത്രം
  • കാരോത്ത്താഴം ജുമമസ്ജിദ്

പ്രമുഖ വ്യക്തികൾ

ടി. ശോഭീന്ദ്രൻ

ടി. ശോഭീന്ദ്രൻ

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനാണ് പ്രൊഫ. ടി. ശോഭീന്ദ്രൻ.

ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ചു. ഷട്ടർ (2013), അമ്മ അറിയാൻ (1986) , കൂറ (2021) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സുനിൽ വിശ്വചൈതന്യയുടെ അരക്കിറുക്കൻ എന്ന സിനിമയിൽ അഭിനയിച്ചു. 2023 ഒക്ടോബർ 13 ന് അന്തരിച്ചു.

സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്.