ജി.യു.പി.എസ്. കൂക്കംപാളയം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskookkampalayam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം


   പരിസ്ഥിതി സംരക്ഷണം


എല്ലാ വർഷവും june 5 പരിസ്ഥിതി ദിനം ആയി നാം ആചരിക്കുന്നു. മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയും നിലനിൽപ് തന്നെ പ്രകൃതിയേ ആശ്രയിച്ചാണ്. പക്ഷെ നമ്മൾ ഈ പ്രകൃതിയോട് ചെയ്യുന്നത് വെറും ക്രൂരതയാണ്. നമുക്കൊന്ന് ചിന്തിച്ചുകൂടെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ട് നമ്മൾ എന്താണ് നേടുന്നതെന്ന്? മാനവരാശിക്കും ജീവജാലങ്ങൾക്കും വേണ്ടി പ്രകൃതിയെ സംരക്ഷിക്കൽ നമ്മുടെ വ്യക്തിപരവും സാമൂഹ്യപരവും ആയ കർത്തവ്യമാണ് പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം നമ്മുടെ എല്ലാവരുടെയും ജീവിതത്തെ ദുരിതത്തിൽ ആഴ്ത്തുന്നതാണ്. അന്തരീക്ഷ താപനിലയിലെ വർധനവ്, ജലാശയങ്ങളുടെ നാശം, ജലമലിനീകരണം, മരങ്ങൾ വെട്ടി നശിപ്പിക്കൽ, തുടങ്ങി ഗൗരവമേറിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞാൽ തന്നെ ഒരു പരിധി വരെ നമ്മുടെ പ്രകൃതിയെ രക്ഷിക്കാൻ നമുക്ക് കഴിയും. പാരമ്പര്യേതര ഊർജ്ജശ്രോതസ്സുകൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി പ്രകൃതിയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നാം തല്പരർ ആവണം നമ്മുടെ പ്രകൃതി ഇല്ലെങ്കിൽ നമുക്ക് തന്നെ നിലനില്പില്ല. അത് നാം ഓരോരുത്തരും മനസ്സിലാക്കി ഒരു വൃക്ഷത്തെ എങ്കിലും നട്ടുവളർത്തി നമ്മുടെ ആവാസവ്യവസ്ഥയെ നിലനിർത്തണം. {BoxBottom1

പേര്= നിദ ക്ലാസ്സ്= 7d പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.യു.പി.എസ്‌. കൂക്കം പാളയം സ്കൂൾ കോഡ്= 21878 ഉപജില്ല= മണ്ണാർക്കാട് ജില്ല= പാലക്കാട് തരം= ലേഖനം color=1

}}