ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

ചരിത്രപരമായി വളരെ പ്രാധാന്യം അർഹിക്കുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് സ്കൂളിന്റെ സ്ഥാനം. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ആലപ്പുഴ. വാണിജ്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു ഇവിടം. ആലപ്പുഴ ജില്ലാ ഭരണകേന്ദ്രമായ കളക്ടറേറ്റിന് തൊട്ട് കിഴക്ക് വശമായും ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് സമീപവുമായാണ് പൊതുവിദ്യാലയമായ GMBHSS സ്ഥിതിചെയ്യുന്നത്.