ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/ഒരു പ്രയോഗികപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Preetha20 (സംവാദം | സംഭാവനകൾ) (Preetha20 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/ഒരു പ്രയോഗികപാഠം എന്ന താൾ ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/ഒരു പ്രയോഗികപാഠം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പ്രയോഗികപാഠം (ലേഖനം)

ഒരിടത്ത് അടുത്തടുത്ത വീടുകളിലായി രണ്ട് കുടുബങ്ങൾ താമസിച്ചിരുന്നു. ഒന്നാമത്തെ വീട്ടിൽ അധ്വാനിച്ച് കുടുംബം പുലർത്തുന്ന ഒരു കർഷകപത്നിയും, തൊട്ടടുത്ത വീട്ടിൽ ധനികനും അയാളുടെ ഭാര്യയും. ആദ്യത്തെ ദമ്പതികൾ ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞിരുന്നു. മറിച്ച് ധനികരായ ദമ്പതികൾ ദു:ഖിതരായിരുന്നു. ഒരിക്കൽ ഒരു സന്ന്യാസി ഇരു വീടുകളിലും സന്ദർശിച്ചു. ദരിദ്രദമ്പതികൾ ഹ്യദയപൂർവ്വം സ്വാഗതംചെയ്തു. മനസ്സ് നിറഞ്ഞാണ് അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയത്. എന്നാൽ ധനികൻെറ ദു:ഖം അദ്ദേഹത്തെ ചിന്താകുലനാക്കി. സംസാരമധ്യേ അയൽക്കാരൻ സന്തോഷവാനാണെന്ന് സന്ന്യാസി പണക്കാരനോട് പറഞ്ഞു. അതുകേട്ടപ്പോൾ ഒന്നു പരീക്ഷിക്കണമെന്ന് തോന്നി. ധനികൻ അന്ന് രാത്രി 99 സ്വർണ്ണനാണയങ്ങളുടെ ഒരു കിഴി ദരിദ്രനായ അയൽക്കാരൻെറ വീടിനടുത്ത് രഹസ്യമായി കൊണ്ടുവച്ചു. അടുത്തദിവസം അത്ഭുതമെന്ന് പറയട്ടെ അയാളുടെ വീട്ടിൽ തീ പുകഞ്ഞില്ല. അന്ന് അവർ ആഹാരമെന്നും ഉണ്ടാക്കിയില്ല.അടുത്ത ദിവസം സന്ന്യാസി ധനികനേയും കൂട്ടി അയൽവീട്ടിൽ എത്തി. അയാളോട് അവർ തലേദിവസം പട്ടിണി കിടന്നതിൻെറ കാരണം ചോദിച്ചു. അന്നന്ന് അധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട ആഹാരസാധനങ്ങൾ ഉണ്ടാക്കി കഴിച്ചിരുന്നതാണവർ. എന്നാൽ തലേന്ന് 99 സ്വർണ്ണനാണയങ്ങളുടെ കിഴി കിട്ടിയിരുന്നു. 100 തികയണമെങ്കിൽ ഒരു സ്വർണ്ണനാണയം കുൂടി വേണ്ടിയിരുന്നു. അത് ഉണ്ടാക്കണമെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പട്ടിണി കിടന്നു. കിട്ടുന്നത് മിച്ചം പിടിച്ചേ മതിയാവൂ. അയൽക്കാരൻെറ വിശദീകരണം കേട്ട് ധനികൻ വാ പൊളിച്ചു പോയി. കൂടുതൽ പണം മനുഷ്യനെ പിശുക്കനും ദുരാഗ്രഹിയുമാക്കി മാറ്റുന്നത് എങ്ങനെയെന്നും അത് ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കുന്നത് എങ്ങനെയെന്നും സന്ന്യാസി ധനികന് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. ഈ പ്രയോഗപാഠത്തിലുടെ.

ശ്രീബി.
9 ഗവ.എൽ.വി.എച്ച്.എസ്.എസ്,ആറയൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം