ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം
വിലാസം
മാവിലാക്കടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Suvarnan




ചരിത്രം

    1928 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.2007-08 വര്‍ഷംവരെ മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.
  ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കര്‍ഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്.ചെറുവത്തൂര്‍ സബ് ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആര്‍.സി കേന്ദ്രമാണ്.
   212 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ജീവിത വെല്ലുവിളികള്‍ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്.

== ഭൗതികസൗകര്യങ്ങള്‍ ==24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയില്‍ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടര്‍ മുറി,സി.ആര്‍.സി സെന്റര്‍ മുറിയും ഉള്‍പ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തില്‍ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ ടോയിലറ്റും യൂറിനല്‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.എന്നാല്‍ സ്ക്കൂളിലെ അധ്യാപകര്‍ക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാല്‍ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. വിദ്യാരംഗം കലാസാഹിത്യ വേദി
  2. .പ്രവര്‍ത്തി പരിചയം
  3. .ക്ലബ് പ്രവര്‍ത്തനങ്ങള്‍
  4. .ബാല സഭ
  5. .കമ്പ്യൂട്ടര്‍ പഠനം
  6. .ജൈവ പച്ചക്കറി-നെല്‍കൃഷി
  7. .സോപ്പ് നിര്‍മ്മാണം
  8. .ഹെല്‍ത്ത് ക്ലബ്ബ്
  9. .ശുചിത്വ സേന
     പ്രതികൂല കാലാവസ്ഥയില്‍ കൃഷി അന്യം നിന്നുപോകുന്ന ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൃഷിയുടേയും പച്ചക്കറിയുടേയും പ്രാധാന്യവും അവബോധവും വളര്‍ത്തിയെടുക്കാന്‍ ജൈവ പച്ചക്കറി-നെല്‍കൃഷി നടത്തി വിജയിപ്പിച്ചതിന്റെ ഫലമായി 2015-16 വര്‍ഷം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഏറ്റവും നല്ല ജൈവ പച്ചക്കറി-നെല്‍കൃഷിക്കുള്ള അവാര്‍ഡ് നേടിയെടുക്കുവാന്‍ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

       വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ വിദ്യാലയത്തിന് ഏകദേശം 88 വര്‍ഷത്തോളം പാരമ്പര്യമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്ക്കൂള്‍ നിലനില്‍ക്കുന്നത്.

മുന്‍സാരഥികള്‍

സ്ക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍ യൂസഫ് മാസ്റ്റര്‍ മുസ്തഫ മാസ്റ്റര്‍ കൗസല്യ ടീച്ചര്‍ നാരായണന്‍ അടിയോടി മാസ്റ്റര്‍ മഹമ്മൂദ് മാസ്റ്റര്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =1. എം.ടി അബ്ദുള്‍ ജബ്ബാര്‍ - വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 2.എം.ടി മുജീബ് - ഡോക്ടര്‍ 3.കെ.വി.ബാബു - എയര്‍ഫോര്‍സ് 4.കെ.വി.വത്സന്‍ - വില്ലേജ് മാന്‍ 5.എം.ടി.ഗുലാം മുഹമ്മദ് - അധ്യാപകന്‍ 6.ഇ.കെ.ഫൗസിയ - ലക്ചറര്‍ 7.എം.ടി.ഗഫൂര്‍ - എഞ്ചിനീയര്‍ 8.വിനീഷ് - പോലീസ് 9.വി.വി.ഉത്തമന്‍ - മുന്‍ പഞ്ചായത്ത് പ്രസിഡന്റ് 10.എം.സുനില്‍കുമാര്‍- ബാങ്ക് 11.പി.വി.രഘു - അധ്യാപകന്‍ 12.എം.ടി.യൂനുസ് - അധ്യാപകന്‍ 13.പി.പി.കുഞ്ഞബ്ദുള്ള - അബുദാബി എയര്‍പോര്‍ട്ട് 14.ഇ.കെ സിദ്ധിഖ് - ആര്‍ക്കിടെക്ചര്‍=

വഴികാട്ടി

NH 47 നോട് ചേര്‍ന്നുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ നിന്നും പടന്ന-പയ്യന്നൂര്‍ റൂട്ടിലൂടെ ഓരിമുക്ക് വഴി വലിയപറമ്പ-പടന്നക്കടപ്പുറം പ്രദേശത്തേക്കുള്ള റോഡ് മാര്‍ഗ്ഗം മാവിലാക്കടപ്പുറം സ്ക്കൂളില്‍ എത്തിച്ചേരാവുന്നതാണ്.(ഏകദേശം 5.കി.മി)