ജി.എൽ.പി.എസ്. പുൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Usman (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പുൽപ്പറ്റ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2016Usman



മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുൽപ്പറ്റ&oldid=154747" എന്ന താളിൽനിന്ന് ശേഖരിച്ചത്