"ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color= 1
| color= 1
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമിയല്ലോ
അഖിലാണ്ട ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിന് ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന്
രാഷ്ട്രങ്ങളോരോന്നും ഭയന്നീടുന്നു.
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവൻ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
അഹന്തകളെല്ലാമെ വെടിയും മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനാം കൃമി കീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ.

   
   

മിൻഹ വി. കെ
4 എ ജി.എംഎൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത