ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ക്ലബ്ബുകൾ/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

അമ്മമാരുടെ വിലയിരുത്തൽ

വായനാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ നടത്തികൊണ്ടിരിക്കുന്ന പരിപാടികളെല്ലാം  തന്നെ ഏറെ വൈവിദ്ധ്യം | നിറഞ്ഞവയാണ്.  കുട്ടികളെ മാത്രമല്ല അമ്മമാരെയും വായനയുടെ മാസ്മരികലോകത്തേക്ക് നയിക്കാൻ പോന്നവയാണ് ഓരോ പരിപാടിയും . ബഷീർ ദിനത്തോടനുബന്ധിച്ച് നടന്ന വായനാസ്വാദനവും വേറിട്ട ഒരനുഭവമാണ് സമ്മാനിച്ചത്. ഇന്ന് നടന്ന അമ്മയും കുഞ്ഞും ക്വിസ് മത്സരവും ഏറെ ആവേശം നിറഞ്ഞതായിരുന്നു. ചോദ്യങ്ങളല്ലാം തന്നെ ഏറെ നിലവാരം പുലർത്തി. വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലൂടെ കടന്നുപോയ മത്സരം ഏറെ ആവേശവും ആസ്വാദ്യകരവുമാ  യിട്ടാണ് അനുഭവപ്പെട്ടത്. ഒരു തയ്യാറെടുപ്പും കൂടാതെ കുട്ടികളുടെ നിർബന്ധത്തിനു  വഴങ്ങി പങ്കെടുത്ത എന്നെ പോലുള്ളവരും നല്ലവണ്ണം പഠിച്ച് തയ്യാറായി വന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ഹെഡ്മാസ്റ്റർ പറഞ്ഞത് പോലെ ക്വിസ് മാസ്റ്റർക്ക് ഒരേ ഒരു പോയിന്റ് മാത്രമേ കിട്ടിയുള്ളൂ എന്നത് മത്സരത്തിനു വേണ്ടി സജ്ജരായി വന്ന അമ്മമാർക്കുള്ള അംഗീകാരം തന്നെയാണ്. ചോദ്യം,  ഉത്തരം എന്നതിൽ നിന്നും  വിഭിന്നമായി വൈവിധ്യങ്ങളായ റൗണ്ടുകളിലൂടെ മത്സരം കടന്നുപോയതും മത്സരത്തെ മികവുറ്റത്താക്കി . ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ അദ്ധ്യാ പകർ നടത്തുന്ന ശ്രമങ്ങൾ തങ്ങളുടെ ജോലിയിൽ അവർ കാണിക്കുന്ന ആത്മാർത്ഥതയെയും അർപ്പണ മനോഭാവത്തെയുമാണ് നമുക്ക് മനസ്സിലാക്കിത്ത രുന്നത് . ഏറെ പരിശ്രമിച്ച എല്ലാ അദ്ധ്യാപകരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളിലൂടെ നമ്മുടെ സ്കൂളിനെ ഉന്നതി യിലേക്ക് നയിക്കാൻ ഈയൊരു അദ്ധ്യാപക കൂട്ടായ്മക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.       ഓരോ പരിപാടികളും വിളിച്ചറിയിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയാണ് നമ്മുടെ മക്കൾ എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.   പഠന            പഠനേതര രംഗത്ത് മികച്ച അക്കാദമിക നിലവാരം പുലർത്താനും ഉന്നതിയിലേക്ക് കാൽവയ്പ്പുകൾ വക്കാനും നമുക്ക് സാധിക്കട്ടെ... വിജയികൾക്ക് അഭിനന്ദനങ്ങൾ

അമ്മയും കുഞ്ഞും ക്വിസ് മത്സരം

വായന മാസചരണത്തിന്റെ ഭാഗമായി ജൂലൈ 10ാം തിയ്യതി അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു. വ്യത്യസ്ത റൗണ്ടുകളിലായിട്ടാണ് മത്സരം നടത്തിയത്. മത്സരം വളരെ ആവേശകരമായിരുന്നു. കുട്ടികയുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിദ്ധ്യം കൊണ്ട് പരിപാടി ഗംഭിരമായി, വിജയിച്ച ആദ്യ മൂന്ന് സ്ഥാന കാർക്ക് ട്രോഫി വിതരണം ചെയ്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പുസ്തകപ്രദർശനം

ജൂലൈ 10 തിങ്കൾ 2 മുതൽ 4 വരെ പുസ്തക പ്രദർശനം നടത്തി. രക്ഷിതാക്കളും കുട്ടകളും സന്ദർശിച്ചു. കുട്ടൾക്കും രക്ഷിതാക്കൾക്കും പുസ്തകം എടുത്തു വായിക്കാം.