ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്

ഗണിത ക്ലബ്ബ് ഉദ്ഘാടനം

ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി. ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്. ഓരോ വിദ്യാലയത്തിലും ഗണിത ക്ലബ്ബുകളുണ്ട്. അത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള മൂന്നുവീതം കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു.ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. ഫസീല ടീച്ചർ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു.