ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/ചേച്ചിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
08:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചേച്ചിയമ്മ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചേച്ചിയമ്മ

മനു ബസ്സിലെജനാലയിലൂടെ പുറത്തേക്കു നോക്കി കൊണ്ടിരുന്നു. നല്ല മഴയും തണുപ്പുള്ള കുളിർക്കാറ്റും വീശിക്കൊണ്ടിരുന്നു. അയാളുടെ നീട്ടി വളർത്തിയ മുടിയിഴകൾ അലസമായി പാറികളിച്ചു. അയാളുടെ കയ്യിലെ തുണിസഞ്ചിയിൽ നിന്നും എം.ടിയുടെ അപ്പുണ്ണി ( നാലുകെട്ട്) വീർപ്പുമുട്ടുന്നുണ്ടായിരുന്നു ......... ക്കൂടെ അയാളും... എന്തിനെന്നറിയാതെ മനുവിൻ്റെ കണ്ണുകൾ നിറഞ്ഞു. പുറത്തേക്കു നോക്കിയപ്പോൾ കണ്ണുകളെ കുളിരണിയിക്കും വിധം ഒരു കാഴ്ച അയാൾ കാണുന്നു. ഒരു ചേച്ചിയും അനിയനും.... മനുവിന്റെ ഹൃദയം ഒന്ന് പിടഞ്ഞു. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകികൊണ്ടിരുന്നു. തന്റെ കൊച്ചനുജനെ ചേർത്ത് പിടിച്ച് കൊണ്ട് പോകുന്ന ഒരു ചേച്ചി, അവൻ മിഠായിക്ക് വാശിപ്പിടിച്ചപ്പോൾ മിഠായി വാങ്ങികൊടുത്തും, അവന് കുട ചൂടി കൊടുത്തും, കൂടെ നടന്നതും മനു കണ്ടുകൊണ്ടിരുന്നു. ആർക്കും ആ കാഴ്ച വളരെ ആനന്ദകരം തന്നെയായിരിക്കും എന്നതിൽ സംശയമില്ല. ഇത് കണ്ട മനുവിന്റ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അവൻ തന്റെ സങ്കടം അടക്കിപിടിച്ച് മെല്ലെ സീറ്റിൽ തലചായ്ച്ച് മയങ്ങി.മയക്കത്തിൽ മനു അവന്റെ കുട്ടിക്കാലം ഓർത്തു.
തനിക്ക് ഓർമ്മ വെച്ചനാൾ മുതൽ അവൾ എന്റെ അമ്മയായിരുന്നു....എന്നെ കുളിപ്പിച്ചും, കളിപ്പിച്ചും, എന്നെ ഞാനാക്കിയതും അവളായിരുന്നു. എന്റെ ചേച്ചി അവൾ ചേച്ചി മാത്രമല്ല എന്റെ "ചേച്ചിയമ്മ" ആയിരുന്നു. അവൾ എൻ്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. എനിക്ക് ആദ്യക്ഷരം ചൊല്ലിപടിപ്പിച്ച എന്റെ ഗുരുനാഥയായിരുന്നു. എന്റെ അമ്മയേക്കാൾ ഏറെ എന്നെ സ്നേഹിച്ചത് എന്റെ ചേച്ചിയാണ്. ഞാൻ ചെയ്യുന്ന ഒരോ തെറ്റിനും അടിവാങ്ങയതും അമ്മയിൽ നിന്ന് വഴക്ക് കേട്ടതും ചേച്ചിയാണ്. ആരും എന്നെ നോവിക്കുന്നത് ഇഷ്ടപ്പെടാത്തവളായിരുന്നു.എന്നിലെ ഓരോ ആഗ്രഹത്തെയും, എന്റെ കഴിവുകളേയും തിരിച്ചറിഞ്ഞ് എന്നെ എല്ലാ നല്ല കാര്യങ്ങൾക്കു പ്രോത്സാഹിപ്പിച്ചതും അവളാണ്. എന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയ്ക്കും കാരണമായവൾ. ഞാൻചെയ്യുന്ന ഓരോ തെറ്റിനുംഎന്നെ ശാസിച്ചവൾ,കള്ളം പറയരുതെന്നും, മറ്റുള്ളവരെ പറ്റിക്കരുതെന്നും എന്നെ പഠിപ്പിച്ചു. ഒന്നുമറിയാത്ത എന്നെ എന്തൊക്കെയോ ആക്കിയവൾ.....
മഴ നനഞ്ഞ് സ്കൂളിൽ നിന്ന് വരുമ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ച് ഒരു കുടക്കീഴിൽ നിർത്തിയതും, എന്നെ ഊട്ടിയതും, തരാട്ടുപാടി ഉറക്കിയതും..... ഇന്നലെ നടന്നതെന്നപോലെ കണ്ണിലൂടെ മിന്നിമറഞ്ഞ് കൊണ്ടിരുന്നു. ഒടുവിൽ അവൾ എന്നെ ഒറ്റയ്ക്കാക്കികൊണ്ട് വധുവായി അവൾ ഇറങ്ങിപ്പോയപ്പോൾ അറിഞ്ഞിരുന്നില്ല ഞാൻ എന്നന്നേക്കുമായി തനിച്ചാവുകയാണെന്ന്. എന്റെ കുഞ്ഞു മിനസ്സിനേയു ശരീരത്തേയും ഒരു പോലെ തളർത്തിയ ആ നിമിഷം എന്റെ കൈവിരലുകളിൽ നിന്നും ആദ്യമായ് ആ കൈകൾ പിടവിട്ട ദിവസം, ഞാനൊറ്റയ്ക്കായ ദിവസങ്ങൾ കൂട്ടുകാരില്ല, കളിയില്ല, ചിരിയില്ല...... ഇരുട്ടായിരുന്നു. ഒടുവിൽ ഒരുപാട് നാളുകൾക്ക് ശേഷം ഇരുട്ടിന്റെ മറനീക്കി ഞാൻ വെളിച്ചത്തിലേക്ക് വന്നു. ഒറ്റയ്ക്ക് ചിരിക്കാൻ പഠിച്ചു, കളിക്കാൻ പഠിച്ചു. ഭൂതകാലം എന്നെ നോക്കി പതിയെ ഒന്ന് മന്ദഹാസിച്ചു.അപ്പോഴും എന്റെ കണ്ണിൽ നിറഞ്ഞ് നിന്നത് എന്റെ ചേച്ചിയുടെ ആ മുഖമാണ്.......
പെട്ടെന്ന് ഒരു കൈ വന്ന് തോളിൽതട്ടി .... പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഉണർന്നു തന്റെ തണുത്ത കൈകൾ കൊണ്ട് മുഖം തുടച്ച് അവൻ എഴുന്നേറ്റു. ബസ്സിൽ നിന്ന് ഇറങ്ങി ഒരു അനിശ്ചിതത്തിലേക്ക് എന്ന പോലെ മനു നടന്നു നീങ്ങി.............

ഹിബ നസ്റിൻ
8 A ജി.എച്.എസ്.എസ് ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ