ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.പി.രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു.ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീ.ഷാനവാസ് എ . പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് സബ് ഇൻസ്പെക്ടർ എ.ആർ കൃഷ്ണൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ടസ് എം.ജീന എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. നവാഗതരെ മധുര പലഹാരവും പഠനോപകരണങ്ങളും നൽകി ആദരിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ നന്ദിയും പറഞ്ഞു. അധ്യാപകർ നേതൃത്വം നൽകി.

പരിസ്ഥിതി ദിനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്‍മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർ‍ന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി.