"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]
{{BoxTop1
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
      കേരളവും ലോകം മുഴുവനും അതിതീവ്രമായ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന പകർച്ചവ്യാധി ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിന് മതിയായ പ്രാധാന്യം ഉണ്ട്. ഓരോ സമയവും ഇടവെട്ട് കൈകൾ കഴിയും റോഡുകളും പൊതു ഇടങ്ങളും അണുവിമുക്തമാക്കി വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിച്ചുകൊണ്ട് നാം കൊറോണയ്ക്കെതിരെ ശക്തമായി പോരാടി കൊണ്ടിരിക്കുകയാണ് ഈ കാര്യത്തിൽ ഇന്ത്യക്കാർ പ്രത്യേകമായി കേരളീയർ ശുചിത്വത്തിന് ഈ സാഹചര്യത്തിൽ അധീവ പ്രാധാന്യം നൽകുന്നു എന്നത് ഏറെ അഭിമാനകരമായ ഒന്നാണ് .
      മുകളിൽ സൂചിപ്പിച്ചതുപോലെ രണ്ടുതരം ശുചിത്വ രീതികൾ ആണ് ഉള്ളത് . ഒന്ന് വ്യക്തി ശുചിത്വം, രണ്ട് സാമൂഹ്യ ശുചിത്വം .  വ്യക്തിശുചിത്വം എന്നാൽ വ്യക്തികൾ സ്വയം അവരുടെമേൽ പാലിക്കുന്ന ശുചിത്വമാണ് .സാമൂഹ്യ ശുചിത്വം  എന്നാൽ ഓരോ പൗരനും അവർ  ജീവിക്കുന്ന  സമൂഹത്തിൽ പാലിക്കുന്ന  ശുചിത്വമാണ്.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാം സാമൂഹ്യ ശുചിത്വത്തെ ഭാഗമാണ് . ഒരു സാമൂഹ്യരചനയുടെ പേര്  ജീവിയെന്ന നിലയിൽ സാമൂഹ്യ ശുചിത്വം പാലിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വ രീതികൾ സമൂഹത്തിൽ പാലിക്കപ്പെടാതെ പോകുന്നതിന്റെ  മുഖ്യ കാരണം അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ബോധ്യം  ഇല്ലാത്തത് കൊണ്ടാണ്. ഈ വർത്തമാനകാലത്ത് ലോകമെമ്പാടും അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊറോണ അടക്കമുള്ള പകർച്ചവ്യാധികൾക്കുള്ള നിയന്ത്രണോപാദിയായി ഭരണകൂടങ്ങൾ ശുചിത്വത്തെ തെരഞ്ഞെടുക്കുമ്പോൾ നാം ശുചിത്വത്തിന്റ പ്രാധാന്യത്തെപ്പറ്റി ബോധവാന്മാരാകണം .സമൂഹത്തിൽ ആദ്യകാലം മുതൽ തന്നെ രോഗങ്ങളും പകർച്ചവ്യാധികളും ഉടലെടുത്തു വന്നിട്ടുണ്ട്. രോഗകാരണങ്ങൾ കണ്ടെത്തുകയാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗം .ശുചിത്വം തന്നെയാണ് അതിൽ പ്രധാനം .എന്നാൽ ശുചിത്വത്തിന്റെ  നിർവചനം വ്യക്തി ശുചിത്വം എന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു .വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നാം വികസിത രാജ്യങ്ങൾക്കൊപ്പം ആണ് .എന്നാൽ സാമൂഹ്യ ശുചിത്വത്തെിന്റെ  കാര്യത്തിൽ പരമാവധി കുടുംബത്തിൽ  ഒതുങ്ങുന്നു .വീട് വൃത്തിയാക്കുന്നതിൽ മലയാളി ശ്രദ്ധിക്കും.വീട്ടിലെ മാലിന്യങ്ങൾ മതിലിനപ്പുറമായാൽ നാം സുരക്ഷിതരായി. എന്നാൽ രോഗാണുക്കൾക്ക് മതിലുകൾ ബാധകമല്ല എന്ന് നാം പലപ്പോഴും മറക്കുന്നു.
      ചിക്കൻ ഗുനിയ ,ഡെങ്കിപ്പനി ,നിപ്പാ തുടങ്ങിയ രോഗങ്ങൾ കേരളത്തെ വേട്ടയാടിയപ്പോഴാണ് നാം സാമൂഹ്യ ശുചിത്വത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് .പക്ഷേ അത് ചിന്തകളിൽ മാത്രം ഒതുങ്ങി യതിലൂടെ നിയന്ത്രണാതീതമായ പല രോഗങ്ങളും വീണ്ടും രംഗപ്രവേശം ചെയ്യാൻ തുടങ്ങിയിരിക്കുന്നു .രണ്ടു നേരത്തെ കുളിയും പല്ലുതേപ്പ് ഒക്കെയായി നാം വ്യക്തി ശുചിത്വം പരിശിലിക്കുന്നു. അതുപോലെ പൊതു ഇടങ്ങളിൽ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ട് മറിച്ചും ചപ്പുചവറുകൾ യഥാസമയം സംസ്കരിച്ചും പരിസരശുചിത്വവും ഒരു ശീലമാക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു .ഈ കൊറോണ കാലവും ഇതുതന്നെ വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുകയാണ്.  ഈ ശുചിത്വ ശീലങ്ങൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് മാനസിക ശുചിത്വം. മാനസിക ശുചിത്വം കൈവരിക്കുന്നതിലൂടെ  മാത്രമേ വ്യക്തി - സാമൂഹ്യ ശുചിത്വങ്ങൾ പാലിക്കാൻ നാം പ്രാപ്തരാകൂ. ഞാൻ പാലിക്കുന്ന ശുചിത്വം എൻറെ സമൂഹത്തിനു മുഴുവൻ വേണ്ടിയാണെന്ന ബോധ്യമുണ്ടാകണം. ലോകാരോഗ്യസംഘടനയും ആരോഗ്യപ്രവർത്തകരും പൊതുജനാരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന ഈ അവസരത്തിൽ അവനവന്റെ ശുചിത്വശീലത്തിലൂടെ രോഗപ്രതിരോധത്തിൽ പങ്കാളിയാകാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ് .
"എന്റെ ശുചിത്വം എൻറെ കടമ "എന്ന ബോധ്യം ഉള്ളിൽ തെളിയട്ടെ. ലോകം അതീവ ജാഗ്രതയോടെ സാമൂഹ്യ- വ്യക്തി ശുചിത്വങ്ങൾ പാലിച്ചുകൊണ്ട് കൊറോണയെന്ന  മഹാമാരിയെ ചെറുക്കാൻ പരിശ്രമിക്കുകയാണ് . ഇനി ഇങ്ങനെ ഒരു അവസരം ലോകത്ത് ഉണ്ടാകരുത് . ഇനി ഒരു പകർച്ചവ്യാധി കൂടിലോകജനതയെ കീഴ്പ്പെടു ത്തരുത് .അതിനുവേണ്ടി ശുചിത്വം എന്ന ആയുധവുമായി മുന്നേറാൻ പരിശ്രമിക്കുക .
{{BoxBottom1
| പേര്= ടോണിയ രാജു
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.കുടയത്തൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29010
| ഉപജില്ല=  അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ഇടുക്കി
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:19, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം
      കേരളവും ലോകം മുഴുവനും അതിതീവ്രമായ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന പകർച്ചവ്യാധി ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിന് മതിയായ പ്രാധാന്യം ഉണ്ട്. ഓരോ സമയവും ഇടവെട്ട് കൈകൾ കഴിയും റോഡുകളും പൊതു ഇടങ്ങളും അണുവിമുക്തമാക്കി വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിച്ചുകൊണ്ട് നാം കൊറോണയ്ക്കെതിരെ ശക്തമായി പോരാടി കൊണ്ടിരിക്കുകയാണ് ഈ കാര്യത്തിൽ ഇന്ത്യക്കാർ പ്രത്യേകമായി കേരളീയർ ശുചിത്വത്തിന് ഈ സാഹചര്യത്തിൽ അധീവ പ്രാധാന്യം നൽകുന്നു എന്നത് ഏറെ അഭിമാനകരമായ ഒന്നാണ് .
      മുകളിൽ സൂചിപ്പിച്ചതുപോലെ രണ്ടുതരം ശുചിത്വ രീതികൾ ആണ് ഉള്ളത് . ഒന്ന് വ്യക്തി ശുചിത്വം, രണ്ട് സാമൂഹ്യ ശുചിത്വം .   വ്യക്തിശുചിത്വം എന്നാൽ വ്യക്തികൾ സ്വയം അവരുടെമേൽ പാലിക്കുന്ന ശുചിത്വമാണ് .സാമൂഹ്യ ശുചിത്വം  എന്നാൽ ഓരോ പൗരനും അവർ  ജീവിക്കുന്ന  സമൂഹത്തിൽ പാലിക്കുന്ന  ശുചിത്വമാണ്.

പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാം സാമൂഹ്യ ശുചിത്വത്തെ ഭാഗമാണ് . ഒരു സാമൂഹ്യരചനയുടെ പേര് ജീവിയെന്ന നിലയിൽ സാമൂഹ്യ ശുചിത്വം പാലിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വ രീതികൾ സമൂഹത്തിൽ പാലിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യ കാരണം അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ബോധ്യം ഇല്ലാത്തത് കൊണ്ടാണ്. ഈ വർത്തമാനകാലത്ത് ലോകമെമ്പാടും അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊറോണ അടക്കമുള്ള പകർച്ചവ്യാധികൾക്കുള്ള നിയന്ത്രണോപാദിയായി ഭരണകൂടങ്ങൾ ശുചിത്വത്തെ തെരഞ്ഞെടുക്കുമ്പോൾ നാം ശുചിത്വത്തിന്റ പ്രാധാന്യത്തെപ്പറ്റി ബോധവാന്മാരാകണം .സമൂഹത്തിൽ ആദ്യകാലം മുതൽ തന്നെ രോഗങ്ങളും പകർച്ചവ്യാധികളും ഉടലെടുത്തു വന്നിട്ടുണ്ട്. രോഗകാരണങ്ങൾ കണ്ടെത്തുകയാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗം .ശുചിത്വം തന്നെയാണ് അതിൽ പ്രധാനം .എന്നാൽ ശുചിത്വത്തിന്റെ നിർവചനം വ്യക്തി ശുചിത്വം എന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു .വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നാം വികസിത രാജ്യങ്ങൾക്കൊപ്പം ആണ് .എന്നാൽ സാമൂഹ്യ ശുചിത്വത്തെിന്റെ കാര്യത്തിൽ പരമാവധി കുടുംബത്തിൽ ഒതുങ്ങുന്നു .വീട് വൃത്തിയാക്കുന്നതിൽ മലയാളി ശ്രദ്ധിക്കും.വീട്ടിലെ മാലിന്യങ്ങൾ മതിലിനപ്പുറമായാൽ നാം സുരക്ഷിതരായി. എന്നാൽ രോഗാണുക്കൾക്ക് മതിലുകൾ ബാധകമല്ല എന്ന് നാം പലപ്പോഴും മറക്കുന്നു.

     ചിക്കൻ ഗുനിയ ,ഡെങ്കിപ്പനി ,നിപ്പാ തുടങ്ങിയ രോഗങ്ങൾ കേരളത്തെ വേട്ടയാടിയപ്പോഴാണ് നാം സാമൂഹ്യ ശുചിത്വത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് .പക്ഷേ അത് ചിന്തകളിൽ മാത്രം ഒതുങ്ങി യതിലൂടെ നിയന്ത്രണാതീതമായ പല രോഗങ്ങളും വീണ്ടും രംഗപ്രവേശം ചെയ്യാൻ തുടങ്ങിയിരിക്കുന്നു .രണ്ടു നേരത്തെ കുളിയും പല്ലുതേപ്പ് ഒക്കെയായി നാം വ്യക്തി ശുചിത്വം പരിശിലിക്കുന്നു. അതുപോലെ പൊതു ഇടങ്ങളിൽ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ട് മറിച്ചും ചപ്പുചവറുകൾ യഥാസമയം സംസ്കരിച്ചും പരിസരശുചിത്വവും ഒരു ശീലമാക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു .ഈ കൊറോണ കാലവും ഇതുതന്നെ വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുകയാണ്.   ഈ ശുചിത്വ ശീലങ്ങൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് മാനസിക ശുചിത്വം. മാനസിക ശുചിത്വം കൈവരിക്കുന്നതിലൂടെ  മാത്രമേ വ്യക്തി - സാമൂഹ്യ ശുചിത്വങ്ങൾ പാലിക്കാൻ നാം പ്രാപ്തരാകൂ. ഞാൻ പാലിക്കുന്ന ശുചിത്വം എൻറെ സമൂഹത്തിനു മുഴുവൻ വേണ്ടിയാണെന്ന ബോധ്യമുണ്ടാകണം. ലോകാരോഗ്യസംഘടനയും ആരോഗ്യപ്രവർത്തകരും പൊതുജനാരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന ഈ അവസരത്തിൽ അവനവന്റെ ശുചിത്വശീലത്തിലൂടെ രോഗപ്രതിരോധത്തിൽ പങ്കാളിയാകാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ് .

"എന്റെ ശുചിത്വം എൻറെ കടമ "എന്ന ബോധ്യം ഉള്ളിൽ തെളിയട്ടെ. ലോകം അതീവ ജാഗ്രതയോടെ സാമൂഹ്യ- വ്യക്തി ശുചിത്വങ്ങൾ പാലിച്ചുകൊണ്ട് കൊറോണയെന്ന മഹാമാരിയെ ചെറുക്കാൻ പരിശ്രമിക്കുകയാണ് . ഇനി ഇങ്ങനെ ഒരു അവസരം ലോകത്ത് ഉണ്ടാകരുത് . ഇനി ഒരു പകർച്ചവ്യാധി കൂടിലോകജനതയെ കീഴ്പ്പെടു ത്തരുത് .അതിനുവേണ്ടി ശുചിത്വം എന്ന ആയുധവുമായി മുന്നേറാൻ പരിശ്രമിക്കുക .

ടോണിയ രാജു
10A ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം