ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബുകളുടെ ഉദ്ഘാടനം.

2023-24 അധ്യയന വർഷത്തെ വിദ്യാരംഗം I കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ക്ലബ്ബ് രൂപീകരണത്തോടെ ആരംഭിച്ചു. ജൂൺ മാസം 23ന് വ്യാഴാഴ്ച വായനാവാരാഘോഷത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. പരിപാടിയിലെ മുഖ്യ അതിഥി( അധ്യാപികയും എഴുത്തുകാരിയും ) സുഷമ കണിയാട്ടിൽ കുട്ടികളുടെ സാഹിത്യ ക്യാമ്പ് നയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽക്വിസ് മത്സരം വായന മത്സരം തുടങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി.

കേരളപ്പിറവിയോട് അനുബന്ധിച്ച് നവംബർ ഒന്നിന്  യുപി ഹൈസ്കൂൾ കുട്ടികൾക്കായിചുമർപത്രിക നിർമ്മാണം ക്വിസ് മത്സരം തുടങ്ങിയ സംഘടിപ്പിച്ചു. സബ്ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സർഗോത്സവം ശില്പശാലയിൽ കുട്ടികൾ പങ്കെടുത്തു.