ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്- 2018-19 പ്രവർത്തനങ്ങൾ|

2018 ജൂൺ 21 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു.

===ചാന്ദ്രദിനം===
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി   യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി  ഇന്ത്യ ബഹിരാകാശത്ത് എന്ന വിഷയത്തെ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്ത് ബി ഒന്നാം സ്ഥാനവും, ഒൻപത് എ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ഏഴ് സി ഒന്നാം സ്ഥാനവും ഏഴ് എ രണ്ടാം സ്ഥാനവും നേടി. 

എൽ പി കുട്ടികൾക്കായി ചാന്ദ്രപര്യവേഷണം കാണിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.

ബഹിരാകാശ വാരാഘോഷം

ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ISRO യിലെ സയന്റിസ്റ്റ് ഷിബു മാത്യൂസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെകുറിച്ചും ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷത വഹിച്ചു. സയൻസ് ക്ളബ്ബ് കൺവീനർ കെ സന്തോഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ പ്രീത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശ്രീ ഷിബു മാത്യൂസ് മറുപടി പറഞ്ഞു
പ്രമാണം:12024 1.jpg
ബഹിരാകാശ വാരാഘേഷം