"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
|}
|}
==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് ==
==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് ==
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്.
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ  പങ്കാളികളായി.

22:12, 14 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്- 2018-19 പ്രവർത്തനങ്ങൾ|

2018 ജൂൺ 19 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ലോകത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് വിമുക്തമാക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം തടയാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സംഘടനയുടെ നേത‍ത്വത്തിൽ ജുൺ 26 അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്.

  ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന്  സ്വയം തീരുമാനമെടുക്കാനും ലഹരി വസ്തു ഉപയോഗിക്കുന്ന ഒരു സൂഹൃത്തിനെയെങ്കിലും അതിൽ നിന്ന് പിൻതിരിപ്പിക്കാൻ കഴിയണമെന്നും , വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള  ലഹരി മരുന്ന് വിൽപനയിൽ ജാഗ്രത പുലർത്തണമെന്നും സ്കൂൾ അധികൃതർ കുട്ടികൾക്ക് മുന്നറിയിപ്പ് നല്കി.

ചുമർ മാസിക നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ സെക്രട്ടറി പി എസ് അനിൽകുമാർ, അസ്മാബി ടീച്ചർ, സുനിത ടീച്ചർ, വിനീത ടീച്ചർ, വൽസമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.


ചാന്ദ്രദിനം

1969 ജുലൈ 21 ഇന്ത്യൻ സമയം പുലർച്ചെ 1.48ന് മനുഷ്യൻ ചന്ദ്രനിൽ പറന്നിറങ്ങിയ ആ സുദിനം ജി എച് എസ് എസ് കക്കാട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ വിവധ പരിപാടികളോടെ ആഘോഷിച്ചു. ജുലൈ 27 ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം വരുന്നതും ഗ്രഹണ സമയത്ത് ചൊവ്വ അത്യധികം ശോഭയിൽ ജ്വലിക്കുന്നതും സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. രക്ത ചന്ദ്രനെ കാണുന്നതും ഇതിനുള്ള കാരണവും ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, സുധീർകുമാർ, സുധ ടീച്ചർ എന്നിവർ സംസാരിച്ചു. ===ഓസോൺ ദിനം ഓസോൺ ദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ മൈതാനത്ത് ഒത്തുചേർന്ന് വ‍ൃത്താകൃതിയിൽ നിലയുറപ്പിച്ചു. തുടർന്ന് കൈകൾ ഉയർത്തി പ്രതീകാത്മകമായി ഭൂമിക്ക് സുരക്ഷാ കവചം സൃഷ്ടിച്ചു. ഭൂമിയിൽ ജീവന്റെ നിലനില്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യ പ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജിവന്റെ നിലനില്പിന് ഭീഷണിയായാ മാറുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളെകുറിച്ചുള്ള അവബോധക്ലാസ്സും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ പാളിക്ക് ഹാനികരമാകുന്ന ഉപകരണങ്ങൾ പരിചയപെടുത്തുകയും ചെയ്തു.

ബഹിരാകാശ വാരാഘോഷം

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ISRO യിലെ സയന്റിസ്റ്റ് ഷിബു മാത്യൂസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെകുറിച്ചും ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷത വഹിച്ചു. സയൻസ് ക്ളബ്ബ് കൺവീനർ കെ സന്തോഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ പ്രീത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശ്രീ ഷിബു മാത്യൂസ് മറുപടി പറഞ്ഞു. തുടർന്ന് കുട്ടികൾക്കായി ബഹിരാകാശത്തെ സംബന്ധിച്ച് ക്വിസ്സ് മത്സരം സംഘടിപ്പിച്ച‌ു.

ചാന്ദ്രദിനം

ചാന്ദ്രദിനം

ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്

ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി.