ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

പ്രശ്നം

അന്യംനിന്നു പോകുന്ന നമ്മുടെ നാടോടി ആദിവാസി കലാരൂപങ്ങളെ അവഗണിച്ച് മനുഷ്യന്‍ ആധുനിക കലകള്‍ക്ക് പിറകെ പോവുന്ന ഈ
സാഹചര്യത്തില്‍ നാടോടി കലകള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നാടോടിവിജ്ഞാനകോശം എന്ന പ്രൊജക്ട് ചെയ്യാന്‍
പ്രേരണയായി.

ആസൂത്രണം

നാടന്‍ കലാരുപങ്ങളെ പറ്റി ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.ലഭിച്ചവിവരങ്ങള്‍ പ്രജക്ട് ഡയറിയില്‍ രേഖപ്പെടുത്തി.പിന്നീട്
വിവിധ അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുംഫോക്ലോര്‍ ബുക്കില്‍ നിന്നും വിവരങ്ങള്‍
രേഖപ്പെടുത്തുകയും ചെയ്തു.വിവരശേഖരണത്തുനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും കൂടി 5ദിവസം എടുത്തു.

പ്രൊജക്ട് റിപ്പോര്‍ട്ട്

അമുഖം

നമ്മുടെ നാട്ടില്‍ പണ്ട് നിലനിന്നിരുന്നതും ഇന്ന് നമ്മള്‍ തിരക്കില്‍ പാടെ മറക്കുന്ന ചില വിഷയങ്ങള്‍ കൂട്ടിചേര്‍ക്കുകയും അവയെ ഓര്‍കുകയുമാണിവിടെ. സുഖഭോഗങ്ങള്‍ക്ക് പിറകെയുള്ള നെട്ടോട്ടത്തില്‍ നമ്മുടെ മനസില്‍ നിന്നും ഇവ മാഞ്ഞു പോവുകയാണ്. അവ നിലനിര്‍തേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നാട്ടറിവുകളേയും ന്രത്ത കലകളേയും നില നിര്‍ത്തുകഎന്നതാണ് ഈ പ്രൊജക്ടിന്റെ ലക്ഷ്യം.

പഠനോദ്ദേശ്യം

നാടന്‍ കലകള്‍ നാട്ടറിവുകള്‍ നാടന്‍ഭാഷ തുടങ്ങിയവ. കണ്ടെത്തുക അവയെ തിരിച്ചറിയുക ഇവയ്ക് ഇന്നത്തേതില്‍ നിന്നുമായുള്ള വ്യത്യാസം
മനസിലാക്കുക.

വിവരശേഖരണം

കേരളത്തിന്റെ തനതായ സംസ്കാരം വിളിച്ചോതുന്ന കലാരൂപങ്ങളെ നമുക്ക് തിരിച്ചറിയാം. അവയെ തിരിചു വിളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന
ഫോക്ലോറിന്റെ മഹിമ ഒന്നുവേറെതന്നെ. നാടോടി വിജ്ഞാനീയം ഇന്ന് ഒരു കലയും ശാസ്ത്രവുമായി വളര്‍നിരിക്കുകയാണ്. മനുഷ്യമനസിന് എന്നും
കുളിര്‍മയേകിയ കലകളുടെ വിജ്ഞാന കോശം ഇതാ............

  1. അയ്യപ്പന്‍പാട്ട് :- വൃശ്ചികമാസത്തില്‍ അയ്യപ്പക്ഷേത്രത്തില്‍ നടത്തുന്ന ഉത്സവം
  2. ഉത്സവം :- ക്ഷേത്രങ്ങളില്‍ പ്രത്യേക ദിവസങ്ങളില്‍ വാദ്യാ ഘോഷത്തോടുകൂടി നടത്തുന്നു
  3. ഉത്രാടവിളക്ക് :- ഓണത്തോടു അനുബന്ധിച്ചുള്ള ഒരു ചടങ്ങ്

4 ഉത്രാടവിളക്ക് :- ഓണത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങ് 5 ഉരുളി കമിഴ്ത്ത് :- സന്താനലാഭത്തിനായി ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു പ്രത്യേക ചടങ്ങ് 6 ഒപ്പന :- മുസ്ലിം സ്ത്രകള്‍കിടയില്‍ നിലനിന്നിരുന്ന ഒരു വ്നോദ കല 7 കളമെഴുത്ത് :- പ