ജി.എച്ച്.എസ്. ബാര/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 20 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12070 (സംവാദം | സംഭാവനകൾ) (brc class)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

AWARENESS CLASS held by BRC BEKAL @ GHS BARE

''''ബേക്കൽ ബി. ആർ. സി യുടെ നേതൃത്വത്തിൽ ബാര ഗവൺമെൻറ് ഹൈസ്കൂളിൽ അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് പിടിഎ പ്രസിഡൻറ് കെ .സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു ''''

BRC 3


BRC2
 ബേക്കൽ ബി. ആർ. സി യുടെ നേതൃത്വത്തിൽ ബാര ഗവൺമെൻറ് ഹൈസ്കൂളിൽ അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസിൽ ഹെഡ്മാസ്റ്റർ  പി .ആർ .പ്രദീപ്  സംസാരിക്കുന്നു 

സുരക്ഷാ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ :- 2019 ജൂൺ 25ന് സ്കൂൾ സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു. ഒമ്പതാം തരത്തിൽ പഠിക്കുന്ന 30 കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു രൂപീകരണം. 9 A യിലെ ഫെമിന യെ സെക്രട്ടറി ആയും 9 Bയിലെ ശിവാലയ ജോയിൻ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കുട്ടികൾ നേരിടുന്ന ശാരീരികവും, മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തി. അതിൻറെ ഭാഗമായി സ്കൂളിൽ സുരക്ഷാ ബോക്സ് സ്ഥാപിച്ചു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എഴുതി സുരക്ഷാ ബോക്സിൽ വിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ കുട്ടികളുടെ സ്വകാര്യ പ്രശ്നങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇടപെട്ട് പരിഹരിച്ചു വരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനും, പരിഹരിക്കുന്നതിനും ആയി രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകി. കൗൺസിലറുടെ സഹായത്തോടെ പെൺകുട്ടികൾക്ക് മാസത്തിൽ രണ്ടു തവണ ആരോഗ്യ ക്ലാസ് നൽകിവരുന്നു.


ഹെൽത്ത് ക്ലബ്ബ്:-


 2019 ഒക്ടോബർ 15 - ആഗോള കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ഒരു ശുചിത്വം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് എൻറെയും രോഗങ്ങൾ അകറ്റി നിർത്തുകയും ചെയ്യേണ്ട സാഹചര്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ദിനാചരണം കൊണ്ട് സാധിച്ചു. കൈകൾ കഴുകുന്ന രീതിയുടെ 7 ഘട്ടങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു കഴുകുന്നതിന് ഏഴു വ്യത്യസ്ത ഘട്ടങ്ങൾ കുട്ടികൾ പരിശീലിച്ചു