ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <poem> <center> അകറ്റി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
 


അകറ്റി നിർത്താം നമ്മൾക്കവനെ
ജീവിതവീഥിയിൽ നിന്ന്
തുടച്ചു നീക്കാം ഒത്തൊരുമിച്ച്
സുഖ ജീവിതത്തിനായ്.....

പൊലിയരുതിനിയും ജീവൻ തുടിപ്പുകൾ
നാമാവശേഷമാകരുതീ മർത്യ ജന്മം
തെരുവുകൾ തോറും മണക്കുന്നു
മരണത്തിൻ വിഷ ഗന്ധം,
ആ അന്ധകന്റെ അട്ടഹാസം......
എന്നാൽ ഇടറരുതിനിയീ
ജാഗ്രത തൻ നാളുകൾ...
അരികിൽ മരണം വിതക്കാനായി
അവനിരിപ്പുണ്ട്.......

ലോകത്തെ പിടിച്ചുലച്ച്
പിറവി കൊണ്ടു അവൻ
എല്ലാം കീഴടക്കാനായി.....
എങ്ങും നിലവിളി തൻ മുഴക്കങ്ങൾ
മരണ വേദന തൻ സമീപനം

എന്നാൽ,
        മാറ്റി മറിക്കും വരും ദിനങ്ങൾ
        ആനയിക്കും സുഖ ജീവിതം
        അകറ്റി നിർത്താം രോഗത്തെ,
         അനുസരിക്കാം സർക്കാർ തൻ
         നിർദേശങ്ങൾ .................
         നീങ്ങിടാം നിയമപാലകർ
         കാട്ടും വഴിയിലൂടെ........
         അതിജീവനത്തിൻ നാളുകൾ
         ഇനിയും ഉയർത്തെഴുന്നേൽക്കും....
         എങ്ങും തെളിയും
         നന്മകൾ വിതറുന്ന പൊൻ
         സൂര്യ കിരണങ്ങൾ...
        അകറ്റി നിർത്താം ഈ
        മഹാവ്യാധിയെ
         മഹാ മാരിയെ....
      

$
തീർത്ഥ മനോഹർ ടി. വി
9 A ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത