ജി.എച്ച്.എസ്. അഞ്ചച്ചവടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48549 (സംവാദം | സംഭാവനകൾ) (ചരിത്രത്തിൽ എഴ‍ുതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ കാളികാവ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് ഗവൺമെൻറ് ഹൈസ്കൂൾ അഞ്ചച്ചവടി . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും പിന്നീട് നാട്ടുകാരുടെ നിരന്തരമായ സമര പരിപാടികള‍ുടെ ഫലമായി 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അന‍ുമതി ലഭിച്ചതോടെ ഹൈസ്‍ക‍ൂളായി മാറ‍ുകയ‍ും ചെയ്ത‍ു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസ‍ുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു.

നാട്ടുകാരുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും എല്ലാം ആത്മാർത്ഥമായ പ്രവർത്തന ഫലമായി ഒരു സർക്കാർ സ്കൂൾ അതിൻറെ ആദ്യ SSLC ബാച്ചിൽ തന്നെ 100% വിജയവുമായി ജില്ലയ്ക്ക‍ും സംസ്ഥാനത്തിന‍ും തന്നെ മാതൃകയായി. 2016ലെ ആദ്യ ബാച്ച് മുതൽ തുടർന്നുള്ള ആറ് വർഷങ്ങളിലും 100 % വിജയം കൈവരിക്കാനായത് പൊത‍ു സമ‍ൂഹത്തിന് ഈ സ്ഥാപനത്തെക്ക‍ുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമായി. 2021-ൽ സ്കൂളിൽ പരീക്ഷ എഴുതിയ159ക‍ുട്ടികളും വിജയിച്ചുവെന്നതില‍ുപരി 26 ക‍ുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും,12 ക‍ുട്ടികൾക്ക് 9 എ പ്ലസും ലഭിക്കുകയുണ്ടായി . ന‍ൂറ് വർഷങ്ങൾ പിന്നിട്ട ഈ സ്ഥാപനത്തിന് അതിന്റെ ശതാബ‍്‍ദി വർഷത്തിൽ മികച്ച വിജയം നേടാനായത് ഏറെ ആഹ്ലാദകരമായി . പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 1500 ഓളം കുട്ടികളാണ് നിലവിൽ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നത് .

2013 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനു മുന്നോടിയായി , നിലവിലുള്ള സ്ഥലം മൂന്നേക്കർ തികയാതെ വന്നതിനാൽ നാട്ടുകാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ 18 ലക്ഷം ര‍ൂപയോളം സമാഹരിച്ച് ഒന്നര ഏക്കർ സ്ഥലം വാങ്ങുകയും ഗവർണറ‍ുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‍ത‍ു.ഇങ്ങനെ സ്ഥാപനത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒരു പൊതു സമൂഹമാണ് അഞ്ചച്ചവടി പ്രദേശത്തുള്ളത്.

വണ്ടൂർ നിയോജക മണ്ഡലം എംഎൽഎ ശ്രീ. എ പി അനിൽകുമാർ അവർകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച‍ും ജില്ലാപഞ്ചായത്തതന്റെ ഫണ്ട‍ുകൾ ഉപയോഗപ്പെടുത്തിയും 16ക്ലാസ് മുറികൾ ഹൈസ്കൂൾ ആയതിന് ശേഷം നിർമ്മിക്കുകയുണ്ടായി . കൂടാതെ ഇപ്പോൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി രൂപയുടെ സമുച്ചയവും ഇപ്പോൾ യാഥാർത്ഥ്യം ആയിട്ടുണ്ട്. ഇത് വഴി 16 ക്ലാസ് മുറികള‍ും ലഭിക്ക‍ുകയ‍ുണ്ടായി.