ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് 19 കൊച്ചു കേരളത്തിലും

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് 19 കൊച്ചു കേരളത്തിലും എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് 19 കൊച്ചു കേരളത്തിലും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 കൊച്ചു കേരളത്തിലും

2019 അവസാനത്തിൽ ചൈനയിൽ വ്യാപിച്ച കൊറോണ വൈറസ് ഉണ്ടാക്കുന്ന കോവിഡ്-19 2020ൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും എത്തി.രോഗവ്യാപനം മാരകമായതോടെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു.അതോടെ സ്കൂളുകളും മതസ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.

വളരെ കാലത്തിനു ശേഷം വീട്ടിൽ എല്ലാവർക്കും ഒത്തൊരുമിച്ച് ഇരിക്കാൻ കൂടിയുള്ള ഒരവസരമായി ഈ ലോക്‌ഡൗൺ. എന്നാൽ ഞങ്ങളുടെ നാട്ടിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും പേടിച്ച് വിറച്ചു ഇരുന്നു. എന്നിരുന്നാലും നമ്മുടെ ആരോഗ്യപ്രവർത്തകരുടെ അടിയന്തിര ഇടപെടലുകൾ മൂലം ഈ മാരക രോഗത്തെ നമുക്ക് പിടിച്ചു കെട്ടാൻ സാധിച്ചു. അതു പോലെ നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രത വളരെ പ്രശംസനീയം തന്നെ.

നമുക്ക് ഒന്നിച്ചു പൊരുതാം.വീട്ടിൽ ഇരിക്കുക,രക്ഷ നേടുക,സാമൂഹിക അകലം പാലിക്കുക.


നിഫ റിസ്നി.കെ
5 C ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം