ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിക്കൂട്ടം IT പരിശീലനം
കുട്ടിക്കൂട്ടം ഒന്നാം ഘട്ടം ഏപ്രിൽ  6 , 7  -  ജൂലൈ  1  , 2   -  ജൂലൈ  15 , 16  എന്നീ തിയ്യതികളിൽ നടന്നു

രണ്ടാം ഘട്ടം 2017 സെപ്റ്റംബർ 7 , 8

രണ്ട് ബാച്ചുകളിയായി ( ഹാർഡ്‌വെയർ & നെറ്റ് വർക്കിങ് , മലയാളം കമ്പ്യുറ്റിംഗ് & സൈബർ സേഫ്‌റ്റി )

പുതുതലമുറയെ വാര്‍ത്തെടുക്കാന്‍....

മലപ്പുറം:07/09/2017ന്  ഐ. ടി കുട്ടിക്കൂട്ടം എന്ന ക്ലബ്ബിന്റെ മലയാളം 

കമ്പ്യൂട്ടറിംഗ്, നെറ്റ് വര്‍ക്ക് ആന്‍ഡ് സൈബര്‍സേഫ്റ്റി എന്ന വി‍‍ഷയത്തെക്കുറിച്ചുള്ള രണ്ടാം ഭാഗ ട്രൈനിംഗ് ജി. എച്ച്. എസ്. എസ് കുഴിമണ്ണയില്‍ രാവിലെ പത്തുമണിക്ക് നടന്നു. കുഴിമണ്ണ ഹൈസ്കൂളിലെ എച്ച്.എം ശ്രീമതി വിലാസിനിയാണ് പരിപാടി ഔപചാ

കുട്ടിക്കൂട്ടം രണ്ടാം ഘട്ടം ഉദ്ഘാടനം എച്ച്.എം വിലാസിനി ടീച്ചര്‍ നിര്‍വ്വഹിച്ചു.

രികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ആര്‍. പിമാര്‍ അദ്ധ്യക്ഷത വഹിക്കുകയും, ആശംസകളും, നന്ദിയും അറിയിക്കുകയും ചെയ്തു. ചുള്ളിക്കോട്, പൂക്കളത്തൂര്‍, കുഴിമണ്ണ എന്നീ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായിരുന്നു. പതിനൊന്ന് മണിക്ക് ശേഷം ട്രൈയിനിംഗ് ആരംഭിച്ചു, നാലു മണിക്ക് സമാപിക്കുകയും ചെയ്തു.ഭാവിതലമുറ ഡിജിറ്റല്‍ ലൈഫിലേക്ക് കുതിക്കുകയാണ്. അതിന് ഈ ക്യാമ്പ് കുട്ടികള്‍ക്ക് വളരെയേറെ സഹായകമായി. ഇത് പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ്.ഭാഗത്തില്‍ മലയാളം കമ്പ്യൂട്ടിങും, ഇന്റര്‍നെറ്റ് സൈബര്‍ സേഫ്റ്റിയും എന്ന വിഷയത്തെ കുറിച്ച് ജി. എച്ച്. എസ്. എസ് കുഴിമണ്ണയില്‍ വച്ച് ആര്‍.പി അധ്യാപകരുടെ നേത്ര്‌ത്വത്തില്‍ നടത്തി. ജി. എച്ച്. എസ്. എസ്. കുഴിമണ്ണയിലെ എച്ച്. എം ആയ വിലാസിനി ടീച്ചര്‍ ഔപചാരികമായി ഉത്ഘാടനം നിര്‍വ്വഹിച്ചു. ആര്‍.പി അധ്യാപകര്‍ അദ്ധ്യക്ഷത വഹിക്കുകയും ആശംസകളും, നന്ദിയറിയിക്കുകയും ചെയ്തു. ആര്‍. പിമാരായി മൂന്ന് അധ്യാപകരുണ്ടായിരുന്നു. ചുള്ളിക്കോട്, പൂക്കളത്തൂര്‍, കുഴിമണ്ണ എന്നി സ്കൂളുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും പരിപാടിയില്‍ പങ്കെടുത്തു. റിപ്പോർട് തയ്യാറാക്കിയത് നിദ 9 H GHSS കുഴിമണ്ണ