“വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കും ജീവിതത്തിൽ മാർഗ്ഗദർശനം ഏകുന്ന ഒന്നാണ് വായന. ഇന്നത്തെ തലമുറ വായനയിൽ പിറകോട്ട് പോകുന്നത് ഗൗരവമായി പരിശോധിക്കണം. ചരിത്രത്തെയും സഹജീവികളേയും അറിയുവാൻ വായനയിലൂടെ കഴിയും. ചരിത്രത്തെ അറിയാത്ത ഒരു തലമുറയുടെ സാംസ്കാരിക വികസനം പൂർണമാകില്ല."