"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/പ്രകൃതിക്ക് സ്നേഹപൂർവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 48: വരി 48:
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ എൻ
| പേര്= ആദിത്യ എൻ
| ക്ലാസ്സ്=  10A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 58: വരി 58:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിക്ക് സ്നേഹപൂർവ്വം

പ്രകൃതി,
നീ മറയുകയായിരുന്നു
രോദനമുയരുന്ന എന്റെ രാവുകളിലൂടെ
നിന്റെ സ്വപ്നവും ഹൃദയവും
നീ എനിക്ക് സമ്മാനിച്ചില്ല
എന്റെ കലഹവും കാമവും
‍‍ഞാൻ നിനക്ക് തന്നിട്ട് പോലും
മഞ്ഞ് പെയ്യുന്ന നിൻ മിഴികൾ
മായാത്ത സ്വപ്നത്താളുകൾ
നിശയുടെ നീലനിലാവ്
നിന്റെ പൂക്കൾക്ക്
താരാട്ട് പാടിയത് നീ അറിയാതെയല്ല
നിഴലും നിലവിളക്കും
നിശയും നിരാശയും
സ്വപ്നങ്ങളില്ലാത്ത എനിക്കെന്തിന്
നിശയുടെ നീരാട്ടിൽ
നീല വിരിയിട്ട ജാലകം കാണുന്നു
അവിടെയും പ്രകൃതി
 നീ മയങ്ങിക്കിടന്നുവോ
തുടിക്കുന്ന മാറിടങ്ങളും
സ്തുതിക്കപ്പെട്ട മുഖവും
നീല വരയിട്ട തൂവെള്ളപ്പാവാടയും
ധരിച്ച് നീ എന്റെ
മുന്നിൽ വന്നില്ലേ
         സ്വപ്നങ്ങൾ
          നിലവിളികൾ
          രോദനങ്ങൾ
          മടുത്തു
വിഡ്ഢിയായ മനുഷ്യൻ നിന്നെ ദ്രോഹിച്ചപ്പോൾ
എന്റെ മനസ്സ് വിതുമ്പുകയായിരുന്നു
കാതുകൾ വിറങ്ങലിച്ച
ഒരു വിഷുദിനത്തിൽ
നിന്റെ ചിതയിലെ
ജ്വലിക്കുന്ന തീനാളങ്ങൾക്ക് മുന്നിൽ
നിന്റെ പുഞ്ചിരിയെക്കുറിച്ചറിയില്ലെങ്കിലും
ഞാൻ ഓർത്തുപോയി ഞാനും നിന്നെ
പോലെ ആയിരുന്നെങ്കിൽ
ഈ കൊടുംക്രൂരത കാണാൻ ഇടവരില്ലല്ലൊ
എന്റെ പ്രകൃതി നീ എന്തെല്ലാം
സഹായങ്ങൾ ചെയ്യുന്നു
നിന്റെ ഈ നല്ല മനസ്സ് ആരും കാണുന്നില്ലേ
എങ്കിലും നീ വീണ്ടുമൊരു
മഞ്ഞുതുള്ളിയായ് സഹായങ്ങൾ കൊടുക്കുന്നു

ആദിത്യ എൻ
10 എ ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത