ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതീ... മാപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതീ... മാപ്പ്." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതീ..._മാപ്പ്

ഒരു ജനതതൻ സ്വപ്നത്തിൽ
അന്ത്യം കുറിക്കുവാൻ പ്രളയമായി
നീ അങ്ങ് പാഞ്ഞു വന്നു മനുഷ്യർ
കാട്ടിയ ക്രൂരത കണ്ടിട്ട് അന്ന് നീ
ശുദ്ധി കലശമാടി ഒരു മഴ തുള്ളി
പെരുമഴയാക്കി എല്ലാം തകർതിട്ട്
പോയി മറഞ്ഞു നിറയുന്ന കണ്ണിലെ
പിടയുന്ന മനസിന്റെ വിങ്ങൽ
ഒരിക്കലും തീരിടാതെ അകലേക്ക്‌
നോക്കി ഞാൻ വിധിയോട് മല്ലിട്ടു
തിരികെ വരുമെന്ന് ഉറക്കെ
ചൊല്ലാം ജീവന് വേണ്ടി ഉടുതുണി
മാത്രം എല്ലാo ഉപേക്ഷിച്ചു പോയി
മറഞ്ഞു സ്വപ്നമോ സ്വത്തോ
കൂടെ കരുതാതെ എത്രയോ പേർ
നമ്മെ വിട്ട് അകന്നു
എവിടെക്ക് പോകണം എന്ന് അറിയാതെ
എത്രയോ മനുഷ്യർ പെരുവഴിയിൽ
തിരികെ എത്തിടുമെന്ന പ്രകൃതി
മക്കൾ വീണ്ടും ഒരായിരം സ്വപ്നവുമായി
നിൻ സംഹാര താണ്ടവം കണ്ടു
തലമുറ മാപ്പ് നൽകു എന്ന്
കേണിടുന്നു ഇനിയും വരുമോരു
തലമുറയെങ്കിലും നിന്നെ ഇനിയും
കരയിക്കില്ല... ഇനിയും വരുമോരു തലമുറയെങ്കിലും
നിന്നെ ഇനിയും കരയിക്കില്ല
 

മിസ്ന എസ്‌എസ്
8 D ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത