ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുതലമട ചരിത്രവും ഭൂമിശാസ്ത്രവും

പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേര്‍ന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീര്‍ണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാര്‍,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകള്‍ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താല്‍ മുതലമട അറിയപ്പെടുന്നു.

പ്രാചീന മുതലമട

'മുതലിന്റെ മേട' എന്ന അര്‍ഥത്തിലാണ് ഈപേരു കൈവന്നത്.മുതല്‍ + മേട് പിന്നീട് മുതലമടയായിത്തിര്‍ന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറന്‍ഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേര്‍ന്നതായിരുന്നു പഴയ മുതലമട.

ശിലായുഗം =

ശിലായുഗം മുതല്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളില്‍ അവര്‍ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകള്‍,മുനിയറകള്‍,നന്നങ്ങാടികള്‍,നാട്ടുകല്ലുകള്‍)ഇവിടെ കാണാം.കിളിമലയിലും ഗോവിന്ദാമലയിലും പറമ്പിക്കുളം മലയിലും കാണപ്പെടുന്ന ഗുഹകള്‍ ശിലായുഗമനുഷ്യന്‍ താമസിച്ചിരുന്നവയാണ്.ആനമാറിക്കടുത്ത് വീരക്കല്ല് കാണാന്‍ കഴിയും.

ചേര സംഘ കാലഘട്ടം

മുതല്‍മേടയുടെ ആസ്ഥാനം നെന്മേനി ആയിരുന്നു.ഈകൊട്ടാരമാണ്മുതല്‍ മേട എന്നറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ വമ്പിച്ച വരുമാനവും ഭൂസ്വത്തുക്കളും കൊണ്ടാണ് ആകൊട്ടാരത്തെ മുതല്‍ മേട എന്നുവിളിച്ചു വന്നത്.ആനകള്‍,സുഗന്ധദ്രവ്യങ്ങള്‍, തേക്കുതടികള്‍തുടങ്ങിയവ ധാരാളം കയറ്റുമതി ചെയ്തിരുന്നു.ഈരാജ്യം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
മുതല്‍ മേടയുടെ ഒരു കോട്ടയായിരുന്നു പാപ്പാഞ്ചള്ളയിലെ കോട്ട.6,7 നൂറ്റാണ്ടുകളില്‍ രാജ്യത്തെ ചോളരും കളഭ്രരും ആക്രമിച്ചു. നാമാവശേഷമായ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ നെന്മേനിയില്‍ ഉണ്ട്.ഉത്ഖനനത്തിലൂടെ സ്വര്‍ണ്ണനാണയമുള്‍പ്പെടെ അനവധി സാധനങ്ങള്‍ ഇവിടെ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്.

ചേര-സംഘകാലഘട്ടത്തില്‍ ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി)

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക