ജി.എം.യു.പി.എസ് കാളികാവ് ബസാർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപ്രവർത്തനം നടത്തുന്ന ഗണിതശാസ്ത്ര ക്ലബ്ബ് വിദ്യാലയത്തിലുണ്ട്. ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കാനും, ഗണിത മേളകളിൽ അവരുടെ കഴിവുകൾ മാറ്റുരക്കാനും, പുറംലോകത്തെ അറിയിക്കാനും ക്ലബ് പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു. ക്ലബ്ബിന്റെ കീഴിലുള്ള ഗണിത ലാബ് കുട്ടികൾക്ക് വളരെ സഹായകരമാണ്. ഗണിത ശാസ്ത്രജ്ജരുടെ ദിനാചരണങ്ങൾ, ഗണിത മേളകൾ, ക്വിസുകൾ, ഗണിത അഭിരുചി പരീക്ഷകൾ എന്നിവ ക്ലബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. ഉപ ജില്ലാഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. 2017 ന്യൂമാത്സ് പരീക്ഷയിൽ അൻഷിഫ ഫാത്തിമ വിജയം കൈവരിച്ചു.