ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/ശാസ്ത്ര ക്ലബ് എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/ശാസ്ത്ര ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ്ബ് - 202l_ 2022 കൺവീനർ - ലീല


2021 - 2022 അധ്യയന വർഷത്തിലെ ശാസ്ത്രരംഗം ക്ലബ്ബ് 24 / 7/ 2021 ശ്രീ മനോജ് കോട്ടക്കൽ ഓൺലൈനായി ഉത്ഘാടനം നിർവഹിച്ചു. ശ്രീ ബോബൻ വി ഹെഡ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.വിവിധ ക്ലബ്ബ് കൺവീനർ മാർ ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂൾ തലത്തിൽ പ്രോജക്റ്റ് അവതരണം, വീട്ടിൽ നിന്ന് ഒരു പരീക്ഷണം, പ്രാദേശിക ചരിത്ര രചന , ശാസ്ത്രലേഖനം എന്റെ ശാസ്ത്രജ്ഞൻ, ജീവചരിത്രകുറിപ്പ്, ശാസ്ത്ര ഗ്രന്ഥാ സ്വാദനം . വർക്ക് എക്സ്പീരിയൻസ് എന്നീ വിഷയങ്ങളിൽ സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികളെ കണ്ടെത്തുകയും ഒന്നാം സ്ഥാനത്തിന് അർഹരായ കുട്ടികളെ സബ് ജില്ലാതല ശാസ്ത്ര രംഗം മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

 20 21-2022 അധ്യയന വർഷത്തിലെ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ ഓൺലൈനായി പ്രവർത്തനമാരംഭിച്ചു.ജൂൺ - 5 പരിസ്ഥിതി ദിനം  -  പരിസ്ഥിതി ദിനത്തിൽ എൽ.പി, യു.പി  വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന, മരത്തെ പരിചയപ്പെടുത്തൽ എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു'ജൂലൈ - 21 ചാന്ദ്രദിനം  - എൽ.പി, യു.പി തലത്തിൽ ഫോൺ ഇൻ പ്രോഗ്രാം , കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്ചു. സെപ്റ്റംബർ 16- ഓസോൺ ദിനം - ഓസോൺ ദിനത്തിൽ  യു.പി  തലത്തിൽ പോസ്റ്റർ രചന , ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. നവംബർ - 12 ദേശീയ പക്ഷിനിരീക്ഷണ ദിനം - ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ കേരളത്തിലെ പക്ഷികൾ എന്ന വിഷയത്തിൽ പതിപ്പ് നിർമാണ മത്സരം സംഘടിപ്പിച്ചു. 

ഓഫ് ലൈൻ ക്ലാസ് തുടങ്ങിയതിന് ശേഷം ശാസ്ത്ര ക്ലബ്ബ് അംഗങ്ങളെ തെരെഞ്ഞെടുത്തു. ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലാസ് തലത്തിൽ സമയബന്ധിതമായി നടത്തിവരുന്നു