ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം ശുചിത്വത്തിലൂടെ എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം ശുചിത്വത്തിലൂടെ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം ശുചിത്വത്തിലൂടെ

നമ്മുടെ ലോകത്തെ പ്രതിസന്ധിയിലാക്കിയ ഒരു രോഗമാണ് കൊറോണ. അതിനെ അകറ്റാൻ വേണ്ടി കുറേ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ച് പുറത്തു പോയി വരുമ്പോൾ കൈകൾ ഹാൻഡ് വാഷ് അതോ സാനിറ്ററേസറുകൾ ഉപയോഗിച്ചോ കഴുകുക. ദൂരസ്ഥലങ്ങളിൽ പോകാതിരിക്കുക. കൂട്ടം കൂടി നിൽക്കരുത്. ആഘോഷങ്ങളും പരിപാടികളും വിനോദയാത്രകളും ഒഴിവാക്കുക.

പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ ഇരിക്കുമ്പോൾ നമ്മുടെ കഴിവുകൾ വളർത്തുക. വായന, ചിത്രംവര, കളറിംഗ്, ക്രാഫ്റ്റ് മുതലായവ ചെയ്യുക. വീട്ടുകാര്യങ്ങളിൽ എല്ലാവരെയും സഹായിക്കുക. ചെറിയ പാചകങ്ങൾ ചെയ്യുകു. അടുക്കളത്തോട്ടം ഉണ്ടാക്കുക. പറമ്പിലോ വീടിന്റെ പുറകിലോ ചെറിയ കൃഷി ഉണ്ടാക്കുക. കൂട്ടംകൂടിയുള്ള കളികൾ ഒഴിവാക്കുക. വീട്ടിലിരുന്ന് കളിക്കാവുന്ന കളികളിൽ ഏർപ്പെടുക.

കൂടാതെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക. വരാനിരിക്കുന്ന മഴക്കാലത്തിന് മുമ്പായി വെള്ളം കെട്ടിക്കിടക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക. കൊറോണ കൂടാതെ മറ്റു പല കൊതുകുജന്യ രോഗങ്ങളുമുണ്ട്, അവയെല്ലാം അപകടകാരികളാണ്.അതുകൊണ്ട് ഇങ്ങനെയുള്ള ശുചിത്വ ശീലങ്ങൾ പാലിച്ച് ഈ കൊറോണക്കാലത്തെയും വരാനിരിക്കുന്ന മറ്റ് രോഗങ്ങളെയും നമുക്കു തുരത്താം.

അബു ഫാദിൽ
5 B ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം