ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഭ‍ൂമിയില‍‍ുള്ള എല്ലാ ജീവജാലങ്ങള‍ുടെയ‍ും നിലനിൽപ്പിന് ആധാരം പരിസ്ഥിതിയാണ്.ഒര‍ു ജീവിയ‍ുടെ ച‍ുറ്റ‍‍ുപാടാണ് പരിസ്ഥിതി എന്ന് ച‍ുര‍ുക്കി പറയാം.മന‍ുഷ്യൻ മാത്രമല്ല ഈ ഭ‍ൂമിയ‍ുടെഅവകാശികൾ.സസ്യ ലതാദികള‍ും ജന്ത‍ു ജാലങ്ങള‍ും എന്ന‍ു വേണ്ട സ‍ൂക്ഷ്മജീവികൾ വരെ പരിസ്ഥിതിയ‍ുടെ ഭാഗമാണ്. പരിസ്ഥിതിയിൽ വര‍ുന്ന ഏതൊര‍ു മാറ്റവ‍ും അവയ‍ുടെ  നിലനിൽപ്പിനെയ‍ും ബാധിക്ക‍ും.മന‍ുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ പരിസ്ഥിതിയ‍ുടെ  താളം ഇല്ലാതാക്ക‍ുന്ന‍ു.താളം നഷ്ടപ്പെട‍ുന്നത് ഇരിക്ക‍ും കൊമ്പ് മ‍ുറിക്ക‍ുന്നതിന് സമാനമാണെന്ന് അറിയ‍ുന്ന‍ുമില്ല.

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട‍ുന്ന ഒര‍ു കാര്യമാണ് പരിസ്ഥിതി  സംരക്ഷണം.ഈ  ആശയം ഇത്രത്തോളം പ്രസക്തമായതിന‍ുള്ള ഒര‍ു കാര്യം കാലാവസ്ഥാ മാറ്റമാണ് .ഇത് ജൈവവൈവിധ്യ ശോഷണത്തിന് ഇടയാക്ക‍ുന്ന‍ു .ഭ‍ൂമ‍ുഖത്ത് പണ്ട് നിലനിന്നിര‍ു-ന്ന പല സസ്യ ജന്ത‍ുജാലങ്ങള‍ും ഇന്നില്ല .പരിസ്ഥിതി സംരക്ഷണത്തിനായി ധാരാളം സംഘടനകൾ ദേശീയ തലത്തില‍ും അന്തർ ദേശീയ തലത്തില‍ും പ്രവർത്തിക്ക‍ുന്ന‍ു -ണ്ട്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെട‍ുത്താനായാണ് ജ‍ൂൺ 5 പരിസ്ഥിതി ദിനമായി UNEP ആചരിക്ക‍ുന്നത്.

 ക‍ുട്ടികളായ നമ‍ുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാനായി ക‍റെയധികം കാര്യങ്ങൾ ചെയ്യാനാക‍ും .മരങ്ങൾ വെച്ച‍ു പിടിപ്പിക്ക‍ുക ,ജലാശയങ്ങൾ മലിനപ്പെ‍ട‍ുത്താതിരിക്ക‍ുക ,വീട്ടിൽ ചെറിയ പ‍ൂന്തോട്ടം ,കൃഷിത്തോട്ടം എന്നിവ നിർമ്മിച്ച് പ‍ൂമ്പാറ്റകളേയ‍ും മറ്റ് ഷഡ്പദങ്ങളേയ‍ും ആകർഷിക്ക‍ുക ,പ്ലാസ്റ്റിക് വസ്ത‍ുക്കള‍ുടെ ഉപയോഗം പരമാവധി ക‍ുറച്ച്ത‍ുണി ,പേപ്പർ എന്നിവ കൊണ്ട‍ുള്ള ഉത്പന്നങ്ങൾ ക‍ൂട‍ുതലായി ഉപയോഗിക്ക‍ുക എന്നീ കാര്യങ്ങൾ ക‍ുട്ടികൾക്ക്  ചെയ്യാനാവ‍ും .ഏതൊര‍ു ചെറിയ ച‍ുവട‍ു വെപ്പ‍ും വലിയൊര‍ു മാറ്റത്തിന് കാരണമാക‍ും . “പല ത‍ുള്ളി പെര‍ു വെള്ളം "പോലെ .

പഴമക്കാർ നിലനിർത്തി  പോന്നിര‍‍ുന്ന പല ആചാരങ്ങള‍ും  അവരറിയാതെ തന്നെ പരിസ്ഥിതിസംരക്ഷണ ത്തിലേക്ക്  സഹായിക്ക‍ുന്നതായിര‍ുന്ന‍ു .പരിസ്ഥിതിയിൽ നിന്ന‍ും വേറിട്ടൊര‍ു ജീവിതം മന‍ുഷ്യന് സാധ്യമല്ല .ആഗോള താപനം മന‍ുഷ്യ രാശി  നേരിട‍ുന്ന വേറൊര‍ു വിപത്താണ്  . “ആഗോള താപനത്തിന് മരമാണ് മറ‍ുപടി  "എന്നത് ഒര‍ു മ‍ുദ്രാവാക്യമായി മാറിയിരിക്ക‍ുന്ന‍ു. പരിസ്ഥിതിയ‍ുടെ സ്വാഭാവിക താളം നിലനിർത്ത‍ുക എന്നത് ഓരോ മന‍ുഷ്യന്റെയ‍ും കടമയാണ് ,ആവശ്യമാണ് .കാരണം പരിസ്ഥിതി നാശത്തിന് ഏറ്റവ‍ും വലിയ കാരണക്കാർ   "ഭ‍ൂമിയിലെ അധികാരികൾ "എന്ന് സ്വയം വിശേഷിപ്പിക്ക‍ുന്ന മന‍ുഷ്യർ തന്നെയാണ് .മറ്റൊര‍ു ജീവിയ‍ും യാതൊര‍ു ദോഷവ‍ും ചെയ്യ‍ുന്നില്ല .പ്രകൃതിക്ക് സംഭവിച്ച മ‍ുറിവ് ഉണങ്ങാൻ മന‍ുഷ്യൻ തന്നെ പരിശ്രമിച്ചേ മതിയാക‍ൂ -അതാണ്  സമീപ കാല ദ‍ുരന്തങ്ങൾ നമ്മോട് പറയ‍ുന്നത് .

ഹരിഗോവിന്ദ് .സി .പി
4 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം