"ജി.എം.യു.പി.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:ENTE VIDYALAYAM using HotCat)
No edit summary
വരി 8: വരി 8:
==== '''<big>പ്രധാന സ്ഥാപനങ്ങൾ</big>''' ====
==== '''<big>പ്രധാന സ്ഥാപനങ്ങൾ</big>''' ====


* കോട്ടക്കൽ ആര്യ വൈദ്യശാല  
* കോട്ടക്കൽ ആര്യ വൈദ്യശാല [[പ്രമാണം:Kottakkal arya vaidya sala20210706123713 1097 1.jpg|THUMB|KOTTAKKAL ARYAVAIDYASALA]]
* പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം  
* പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം  
* ആയുർവ്വേദ മെഡിക്കൽ കോളജ്.
* ആയുർവ്വേദ മെഡിക്കൽ കോളജ്.

21:43, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടക്കൽ

Kottakkal Gramam

മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടയ്ക്കൽ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ.

ചരിത്രം

18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്.

പ്രധാന സ്ഥാപനങ്ങൾ

  • കോട്ടക്കൽ ആര്യ വൈദ്യശാല KOTTAKKAL ARYAVAIDYASALA
  • പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം
  • ആയുർവ്വേദ മെഡിക്കൽ കോളജ്.
  • ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
  • ജി.എം.യു.പി സ്കൂൾ കോട്ടക്കൽ
  • എ.എം.യു.പി സ്കൂൾ ആട്ടീരി
  • കോട്ടക്കൽ വിദ്യാഭവൻ
  • അഹമ്മദ് കുരിക്കൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (AKMHSS) കോട്ടൂർ
  • ദി ബി സ്കൂൾ ഇൻറർനാഷണൽ
  • അക്ഷയ സെന്റർ കോട്ടക്കൽ,
  • ഫുട്ബോൾ ടർഫിൻ
  • വെറ്ററിനറി ഹോസ്പിറ്റൽ കോട്ടക്കൽ
പ്രശസ്ത വ്യക്തികൾ
  • കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ് വാര്യർ
  • പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ
  • എം എ .വെള്ളോടി (was a Member of UN Secretary Generals)
  • കോട്ടക്കൽ ആര്യവൈദ്യശാലയുടെ സാരഥിയ‌ും പ്രമുഖ ആയൂർവേദ ഭിഷ്വാഗരനുമായ ഡോ.ശ്രീ .പി.കെ. വാരിയർ
  • യു എ ബീരാൻ സാഹിബ് - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
  • കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ
  • കെ.സി.കെ.ഇ. രാജാ - റിട്ടയേഡ് കർണ്ണാടക ഡിജിപി
  • കവിക‌ുലഗ‌ുര‌ു - പി.വി.കൃഷ്ണ വാര്യർ,
കോട്ടക്കൽ ആര്യവൈദ്യശാല

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

മലപ്പുറത്ത് നിന്ന് 16 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 48 കിലോമീറ്ററും അകലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ആര്യ വൈദ്യശാല ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ആസ്ഥാനം.