ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
വിലാസം
പരപ്പനങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Mps





മലപ്പുറം ജില്ല‌യിലെ തീരദേശമായ പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്കൂള്‍ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നില്‍ക്കുന്ന ഈ മികവിന്റെ കേന്ദ്രത്തില്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗല്‍ഭരാ‌യ നിരവധി വ്യക്തികളുണ്ട് .

ചരിത്രം

              ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എന്‍.പി മുഹമ്മദ്, എഴുത്തുകാരന്‍ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയര്‍ന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ നിരവധി അധ്യാപക ശ്രേഷ്ഠന്മാര്‍ നായകരായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മനസ്സില്‍ എന്നെന്നും നില നില്‍ക്കുകയും തന്റെ നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഭൗതികസൗകര്യങ്ങള്‍

                            പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ സെമിനാര്‍ ഹാള്‍ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ ലാബ്, കുട്ടികള്‍ക്ക് കളിക്കുന്നതിനായി തണല്‍ എന്ന പാര്‍ക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകമായി പത്തോളം ശുചിമുറികള്‍ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

                                        ശ്രീ : ചാത്തന്‍.കെ ( 2009-2013 )
                                   ശ്രീമതി : ഇന്ദിര.കെ    ( 2007-2009 )
                                   ശ്രീമതി : വത്സല.കെ   ( 2004-2007 )
                                   ശ്രീമതി : കാളി           ( 1993-2004 )
                                       ശ്രീ  : എംബ്രാന്ദിരി  ( 1993 ന് മുന്‍പ് )


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

                                            ശ്രീ : പി കെ . അബ്ദുറബ്ബ് ( മുന്‍ വിദ്യാഭ്യാസ മന്ത്രി )
                                            ശ്രി : എന്‍ പി . മുഹമ്മദ്  ( സാഹിത്യകാരന്‍ )
                                            ശ്രീ : റഷീദ് പരപ്പനങ്ങാടി ( എഴുത്തുകാരന്‍ )                                         

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

                * Science Club
                * SS Club
                * Mathematics Club
                * Health Club
                * I T Club
                * Arabic Club
                * English Club
                * Malayalam Club 


വഴികാട്ടി

            പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.