സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ജലശ്രീ ക്ലബ്
              വിദ്യാലയങ്ങളെ ജലസൗഹൃദകാമ്പസുകളാക്കുക എന്ന ലക്ഷ്യത്തോടെ പാമ്പാടുംപാറ പഞ്ചായത്തിന്റെയും ജലനിധിയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുരാജ് സ്കൂളിൽ ജലശ്രീ ക്ലബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.മഴവെള്ളസംഭരണം,ഭൂജലപരിപോഷണം,,ജലവിനിമയം എന്നിവയിൽ പുതിയൊരു ജലസംസ്ക്കാരം കുട്ടികളിൽ കൂടി കുടുംബങ്ങളിലേയ്ക്കും കൂടി വ്യാപിപ്പിക്കുക  എന്നീ ലക്ഷ്യമാണ് ഈ ക്ലബിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

'ജലസംരക്ഷണം ,മഴയറിവ്,ജലഗുണനിലവാരം തുടങ്ങിയ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കവാൻ വിദ്യാർത്ഥികളെയും സമൂഹത്തെയും സജ്ജരാക്കാൻ ഈ പദ്ധതിക്ക് സാധിച്ചു.വിദ്യാലയങ്ങളിൽ ഇത് നടപ്പാക്കുന്നതോടെയും ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. '

		ഈ വർഷം ജലശ്രീ ക്ലബ്ബ്  പ്രത്യേക ശ്രദ്ധ കൊടുത്ത് ഏറ്റെടുത്ത ഒരു പ്രവർത്തനമായിരുന്നു പ്രളയത്തിന് ശേഷം മലിനമാക്കപ്പെട്ട കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന -ഈ സ്കൂളിലെ കുട്ടികൾ താമസിക്കുന്ന അഞ്ച് പ്രധാന മേഖലകൾ (അന്നക്കുന്നുമെട്ട്, മന്നാക്കുടി,കൗന്തി,പൂവേഴ്സ് മൗണ്ട്,വലിയതോവാള)എന്നീ സ്ഥലങ്ങളിൽ വെച്ച് പ്രാദേശിക രക്ഷകർതൃയോഗങ്ങൾ ചേരുകയും തദവസരത്തിൽ ആ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലെ ജലത്തിന്റെ ഗുണനിലവാരം അധ്യാപകന്റെ സാന്നിധ്യത്തിൽ ജലശ്രീ ക്ലബ്ബ് അംഗങ്ങൾ തന്നെ നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തുു.കൂടാതെ ഏതവസരത്തിലും സ്കൂളിൽ നിന്നും  സൗജന്യമായി ജലഗുണനിലവാര പരിശോധന നടത്തി നൽകാം എന്ന ഉറപ്പും പ്രദേശ വാസികൾക്ക് നൽകി .

'''മറ്റൊരു പ്രവർത്തനം ജലശ്രീ ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ മഴക്കുഴി നിർമ്മിച്ചതായിരുന്നു.എല്ലാ ക്ലബ്ബ് അംഗങ്ങളും അതിൽ താത്പര്യത്തോടെ പങ്കുചേർന്നു.ജലശ്രീ ഡിസ്പ്ലേ ബോർഡിൽ അംഗങ്ങൾ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു വരുന്നു. ''

ജലശ്രീ