ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13807-2 (സംവാദം | സംഭാവനകൾ)
ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ
വിലാസം
ചെറുപഴശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201713807-2




ചരിത്രം

 മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ  പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 

1928 ൽ ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി എന്ന പേര് ലഭിച്ചു .

           വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം അനിവാര്യമാണെന്ന അവസ്ഥ ഈ  പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി  കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .
            ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 117 വിദ്യാർഥികൾ ഉണ്ട് .രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി .അനിതയും മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .
                   

ഭൗതികസൗകര്യങ്ങള്‍

പ്രവേശന കവാടം, രണ്ട് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ , സ്കൂൾ ലൈബ്രറി , എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ), ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), ആൺ -പെൺ വെവ്വേറെ ടോയ്‍ലെറ്റുകൾ .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂൾ അസംബ്ലി, സർഗ്ഗവേള, പ്രതിമാസ ക്വിസ്, പരിസരശുചീകരണം, പതിപ്പുകൾ , കൈയ്യെഴുത്തു മാസികകൾ, ഫീൽഡ് ട്രിപ്പുകൾ , ക്ലാസ് പി ടി എ, ദിനാചരണങ്ങൾ, സി ഡി പ്രദർശനം , ലൈബ്രറി , വായനാ മൂലകൾ, കലാ -കായിക പരിശീലനം , പൂന്തോട്ട പരിപാലനം, പത്ര പാരായണം, ക്ലബ് പ്രവർത്തനങ്ങൾ , എസ് ആർ ജി , ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ, കബ്ബ് , മുന്നേറ്റം പ്രത്യേക പരിശീലനം.

മാനേജ്‌മെന്റ്

ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം അനുഷ്ടിക്കുന്നുണ്ട് .

വഴികാട്ടി

മയ്യിൽ നിന്നും3 കിലോ മീറ്റർ അകലെ മയ്യിൽ വില്ലജ് ഓഫീസ് -നെല്ലിക്കാപ്പാലം റോഡിൽ ചെറുപഴശ്ശിയിൽ സ്ഥിതി ചെയ്യുന്നു {{#multimaps:11.966243, 75.441964 }}