ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

 
     
   

കോവിഡ് എത്തി കൊലവിളിയോടെ
ലോകമിതെല്ലാം
ഞെട്ടിവിറച്ചു
അകമതിൽ നിന്ന്
പുറത്തേയ്ക്കാരും
പോകരുതെന്ന്
കൽപ്പന നൽകി
സർക്കാർ ചെയ്തത്
നല്ലൊരു കാര്യം
ചിലരത് പാലിക്കാതെ
നടപ്പൂ
അധികാരികളത്
ചോദ്യം ചെയ്താൽ
അവരുടെ മേലെ
കൈയ്യേറ്റങ്ങൾ
ലോകം മുഴുവൻ
ഒത്തൊരുമിച്ചത്
നമ്മുടെയെല്ലാം
ഭാഗ്യം തന്നെ
ജോലികൾ ചെയ്യാൻ
പോകാതായാൽ
കഷ്ടതയേറെ
നമ്മളിലുണ്ട്
ആ കഷ്ടതയെ
ഇന്ന് സഹിച്ചാൽ
നല്ലൊരു ഭാവി
നമുക്കുണ്ടാകും
അതിനൊരു നല്ല
പരിഹാരവുമായ്
സർക്കാർ നമ്മുടെ
മുന്നിലതുണ്ട്
നൻമയ്ക്കായ്
പറയുവതെല്ലാം
നമ്മൾ പാലിച്ചീടണമെന്നും
ഇനിയും രോഗം
പടരരുതെന്ന് ദൈവത്തോട് പ്രാർത്ഥിച്ചീടാം
വീട്ടിൽ കുത്തിയിരുന്നെല്ലാരും
ലോകർക്കായ് പ്രാർത്ഥിക്കേണം

  
 
                      
 


അമൽ കുമാർ.
6C ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത