ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിലെ കൊല്ലം താല‍ൂക്കിൽ പ‍ുതിയ ബൈപ്പാസ് കടന്ന‍ു പോക‍ുന്ന പ്രശാന്തസ‍ുന്ദരവ‍ും നയന മനോഹരവ‍ുമായ മങ്ങാട് ഗ്രാമം. ഒര‍ു കാലത്ത് മൺകട്ടകള‍ും കാട‍ും നിറഞ്ഞിര‍ുന്ന സ്ഥലം പിന്നീട് മങ്ങാടായി ചരിത്രത്തിൽ സ്ഥാനം പിടിച്ച‍ു.ഒര‍ു വിളിപ്പാടകലെ അഷ്‍ടമ‍ുടികായലിന്റെ ക‍ുഞ്ഞോളങ്ങളെ തഴ‍ുകിക്കൊണ്ട് വീശ‍ുന്ന മന്ദമാര‍ുതനിൽ പരിലസിക്ക‍ുന്ന ‍ഞങ്ങള‍ുടെ പ്രിയപ്പെട്ട ഗ്രാമം . രാജകീയ പ്രൗ‍‍ഢിയ‍ുടെ ഓർമ്മകൾ നിലനിർത്ത‍ുന്ന പ‍ുരാവസ്‍ത‍ുശേഖരങ്ങൾ കണ്ടത്തിയ നാട്. രാജകിയ ഭരണത്തിന്റെ പ്രതാപങ്ങൾ ഇന്ന‍ും അങ്ങിങ്ങായി അവശേഷിക്ക‍ുന്ന‍ു.

അധ്വാനിക്ക‍ുന്ന തൊഴിലാളി വർഗം മങ്ങാടിന്റെ മ‍ുഖമ‍‍‍ുദ്രയായിര‍ുന്ന‍ു. മീൻ പിട‍ുത്തവ‍ും കയർ നിർമ്മാണവ‍ും ഇൗ ഗ്രാമത്തിന്റെ ജീവനോപാധിയിര‍ുന്ന‍ു. പരമ്പരാഗത രീതിയിലെ ഇൗ കയർ നിർമ്മാണമത്രേ മങ്ങാടൻ കയറായി പിൽക്കാലത്ത് പ്രസിദ്ധമായത് . കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ‍‍ുടെ മ‍ുഖ്യസ്രോതസ് ഒര‍ു കാലത്ത് മങ്ങാടൻ കയറിന്റെ വ്യാപാരമായിര‍ുന്ന‍ു