ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:09, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി

കിഴക്കേ ചക്രവാളത്തിൽ
ചുവന്ന പട്ടുടുത്ത്
ആകാശത്തിലേയ്ക്ക് ഉദിച്ചുയരുന്നു സൂര്യൻ .

മഞ്ഞിൻതുള്ളികൾ സൂര്യന്റെ കിരണത്താൽ
ഏഴുവർണ്ണങ്ങൾ വാരിത്തൂകി
ശോഭയാർന്നു നിൽക്കുന്നു.
പച്ചപ്പുതപ്പുവിരിച്ച പാടവരമ്പിലൂടെ
കൊയ്ത്തിനായ് പോകുന്നു കർഷകൻ.
കിളികൾ മധുരമായ്
ഗീതികൾ പൊഴിക്കുന്നു.

സന്ധ്യായാമത്തിൽ
ദൂരെയെങ്ങോ മറയുകയായ് സൂര്യൻ,
തന്റെ പ്രഭയുമായ് ഉയർന്ന്
നിൽക്കുന്നിതാ ചന്ദ്രൻ,
ഭൂമിയിലെങ്ങും പരക്കുന്ന ഇരുളിനെ
അകറ്റാനെത്തുന്നു താരകങ്ങളും.
എത്ര സുന്ദരമാണെന്റയീ പ്രകൃതി....

അക്ഷയ് അശോക്
9 ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത